ന്യൂഡൽഹി: ഛണ്ഡീഗഡിൽ ഇരുചക്ര വാഹനം ഓടിക്കുന്ന സ്ത്രീകൾ ഇനി ഹെൽമെറ്റ് ധരിക്കേണ്ടതില്ല. സിഖ് സംഘടനകളുടെ പ്രതിനിധികൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിങ്ങിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് അഭ്യർത്ഥിച്ചാണ് തീരുമാനം എടുപ്പിച്ചത്. സിഖ് സ്ത്രീകളെ ഹെൽമെറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഛണ്ഡീഗഡ് ഭരണകൂടത്തിന് നിർദ്ദേശം നൽകി.

നേരത്തെ ഡൽഹിയിലും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1999 ജൂൺ നാലിനാണ് സ്ത്രീകൾ ഹെൽമെറ്റ് ധരിക്കുന്നതിന് നിർബന്ധമില്ല എന്ന് നിയമത്തിൽ ഭേദഗതി വരുത്താൻ മോട്ടോർ വാഹന വകുപ്പ് ഡൽഹിയിൽ വിജ്ഞാപനം ഇറക്കിയത്. 2014 ഓഗസ്റ്റ് 28 ന് ഈ  നിയമം വീണ്ടും ഭേദഗതി വരുത്തി ഇളവ് സിഖുകാരായ സ്ത്രീകൾക്ക് മാത്രമാക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ