Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

അതിർത്തിയിൽ അയവ്; ഇന്ത്യ-ചൈന സൈന്യങ്ങൾ പിന്നോട്ട്

ജൂൺ ആറിന് ഇരു രാജ്യങ്ങളുടേയും ലെഫ്റ്റനന്റ് ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടന്നിരുന്നു. ഇതേ തുടർന്നാണ് സൈന്യത്തിന്റെ പിന്മാറ്റം

India china border dispute, LAC stand off, Ladakh, China, India China border, Chinese troops, Line of Actual Control, Indian express

ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്. ഇരുരാജ്യങ്ങളുടേയും സൈന്യങ്ങൾ ലഡാക്കിലെ ഗാൽവാൻ, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രമേണ പിൻമാറി.

അതിർത്തിയിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടുന്നുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും നിയന്ത്രണരേഖയിലെ സംഭവവികാസങ്ങൾ തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ അവ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ദീർഘവും ഘട്ടം ഘട്ടമായ പ്രക്രിയയുടെ ആദ്യപടിയായി ഇതിനെ കാണണമെന്നും സൈന്യത്തേയും സായുധ സേനയേയും ഉടനടി അല്ലെങ്കിൽ വേഗത്തിൽ പിൻവലിക്കുമെന്ന പ്രതീക്ഷ ഉണ്ടാകരുതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇന്ന് നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് ഈ പിൻമാറ്റം.

Read More: ഇന്ത്യ-ചൈന ചർച്ച ഗുണകരമായിരുന്നു, ഇനിയും തുടരും: രാജ്‌നാഥ് സിങ്

സൈന്യത്തെ പിരിച്ചുവിടുന്ന പ്രക്രിയയ്ക്ക് ഇനിയും സമയമെടുക്കും. കഴിഞ്ഞ ഒരുമാസമെടുത്താണ് ഇരുരാജ്യങ്ങളും നിയന്ത്രണ രേഖയിൽ സൈന്യത്തെ വിന്യസിച്ചത്.

ജൂൺ ആറിന് ഇരു രാജ്യങ്ങളുടേയും ലെഫ്റ്റനന്റ് ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടന്നിരുന്നു. ഇതേ തുടർന്നാണ് സൈന്യത്തിന്റെ പിന്മാറ്റം.

ചൈനയുമായുള്ള ഇന്ത്യയുടെ സൈനിക, നയതന്ത്ര തല ചർച്ചകൾ ഗുണകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങളിൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും നരേന്ദ്രമോദി സർക്കാർ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുമെന്ന് ഉറപ്പുതരുന്നുവെന്നും മഹാരാഷ്ട്രയിലെ ബിജെപി ജൻ സംവാദ് റാലിയെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യവേയാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.

“ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി തുടരുകയാണ്. എത്രയും വേഗം അത് പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചൈനയുമായുള്ള ചർച്ച സൈനിക, നയതന്ത്ര തലങ്ങളിലാണ്. ജൂൺ ആറിന് നടന്ന ചർ വളരെ ഗുണകരമായിരുന്നു. നിിലവിലെ സംഘർഷം പരിഹരിക്കുന്നതിനായി ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്,” സിങ് പറഞ്ഞു.

രാജ്യത്തിന്റെ നേതൃത്വം ശക്തമായ കൈകളിലാണെന്നും ഇന്ത്യയുടെ അഭിമാനത്തിലും ആത്മാഭിമാനത്തിലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റു ചില പ്രതിപക്ഷ നേതാക്കളും സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്നും എന്നാൽ പ്രതിരോധമന്ത്രിയെന്ന നിലയിൽ ഇക്കാര്യത്തിൽ പാർലമെന്റിലാണ് താൻ കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നും രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.

Read More in English: Signs of de-escalation: China, India pull back troops from key LAC points

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Signs of de escalation china india pull back troops from key lac points

Next Story
പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്; വുഹാനെ മറികടന്ന് മഹാരാഷ്ട്രCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com