ന്യൂയോർക്ക്: കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും നിരവധി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളിൽ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
“സംഘത്തിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നായി 150 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിന്റെ പിൻഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുൻ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും,” റിപ്പോർട്ടിൽ പറയുന്നു.”
Read More: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കില്ല, ആരോഗ്യ പ്രവർത്തകരെ ക്ഷണിക്കും
റിപ്പോർട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്- വിലയ) യില്‍ 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്ന് ഒരു അംഗരാജ്യം റിപ്പോർട്ട് ചെയ്തു. കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ഗണ്യമായ എണ്ണം ഐഎസ്‌ഐഎൽ പ്രവർത്തകരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘം ഇന്ത്യയിൽ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്.
ഭീകരസംഘം തങ്ങഫുടെ അമാക് ന്യൂസ് ഏജൻസി വഴി, പുതിയ പ്രവിശ്യയുടെ അറബി നാമം “വിലയാ ഓഫ് ഹിന്ദ്” (ഇന്ത്യ പ്രവിശ്യ) എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ ഒരു മുതിർന്ന ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈ അവകാശവാദം നിരസിച്ചിരുന്നു.
Read in English: Significant number of ISIS terrorists in Kerala, Karnataka: UN report