Latest News

നമ്മൾ ലോകത്തിന് നൽകുന്ന സൂചന എന്തെന്ന് നോക്കൂ; വായു മലിനീകരണത്തിൽ സുപ്രീം കോടതി

കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും നേരത്തെ നിർദേശിച്ച നടപടികൾ തന്നെ കുറച്ചു ദിവസത്തക്ക് കൂടി പിന്തുടരാൻ കോടതി നിർദേശിച്ചു

section 66a it act, supreme court 66a it act, shreya singhal judgement, People Union for Civil Liberties, supreme court news, justince nariman, justice gavai, delhi news, it act news, section 66a, it act 66a, 66a it act struck down, indian express malayalam, ie malayalam

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം കൂടുതൽ മോശമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കാലാവസ്ഥ മോശമാകുമ്പോൾ മാത്രം മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്രത്തെ ശാസിച്ച കോടതി, വായു മലിനീകരണം മുന്നിൽ കണ്ടു നടപടികൾ എടുക്കണമെന്ന് പറഞ്ഞു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ. ജസ്റ്റിസുമാരായ ഡിവൈ.ചന്ദ്രചൂഡ് സൂര്യ കാന്ത് തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് 17-കാരനായ ഡൽഹിയിലെ സ്കൂൾ വിദ്യാർത്ഥി ആദിത്യ ദുബെ നൽകിയ ഹർജി പരിഗണിച്ചത്.

“ഇത് രാജ്യ തലസ്ഥാനമാണ്, നമ്മൾ ലോകത്തിനു നൽകുന്ന സൂചന എന്തെന്ന് നോക്കൂ. നിങ്ങൾക്ക് ഇത് മുൻകൂട്ടി കണ്ട് സ്ഥിതി മോശം ആകുന്നതിനു മുൻപ് നിയന്ത്രിക്കാൻ കഴിയും” ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും നേരത്തെ നിർദേശിച്ച നടപടികൾ തന്നെ കുറച്ചു ദിവസത്തക്ക് കൂടി പിന്തുടരാൻ കോടതി നിർദേശിച്ചു. അതിനിടയിൽ മലിനീകരണം 100ൽ താഴെ ആയാൽ ചില നിയന്ത്രണങ്ങൾ പിൻവലിക്കാമെന്നും ബെഞ്ച് പറഞ്ഞു. ഹർജി നവംബർ 29ന് കോടതി വീണ്ടും പരിഗണിക്കും.

Also Read: കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ആരംഭിച്ചതായി ഇഡി ഹൈക്കോടതിയിൽ

വിഷയം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിൽ, ഇതുവരെ ഭരണകൂടം എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് കോടതി ചോദിച്ചു.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥനങ്ങളിലെ സർക്കാരുകളോട് ഇതുവരെ എത്രത്തോളം വിളകൾ സംസ്ഥാനത്ത് നിന്നും നീക്കം ചെയ്‌തെന്നും ഇതുവരെ നടപ്പിലാക്കിയ എമിഷൻ കൺട്രോൾ രീതികൾ ഏതെല്ലാമാണെന്നും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Signal sending world supreme court centre air pollution crisis

Next Story
ക്രിപ്റ്റോകറന്‍സി നിയന്ത്രിക്കാന്‍ ബില്‍; ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രംParliament
The moderation of comments is automated and not cleared manually by malayalam.indianexpress.com