scorecardresearch

ബലാക്കോട്ടില്‍ ആക്രമണം നടത്തിയത് ഭീകരരെ കൊല്ലാനോ അതോ മരം മുറിക്കാനോ: ആഞ്ഞടിച്ച് സിദ്ദു

ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കണമെന്ന് സിദ്ദു

ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കണമെന്ന് സിദ്ദു

author-image
WebDesk
New Update
navjot singh sidhu, congress, ie malayalam

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ സംശയം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളായ നവ്‌ജോത് സിങ് സിദ്ദുവും കപില്‍ സിബലും. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കണമെന്ന് സിദ്ദു പറഞ്ഞു. ആരും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ഇതില്‍ പ്രധാനമന്ത്രി വ്യക്തത നല്‍കണമെന്ന് സിബലും പറഞ്ഞു.

Advertisment

''ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രി ഇതിനെ കുറിച്ച് പ്രതികരിക്കണം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാക്കിസ്ഥാനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ സന്തുഷ്ടനാണ്. എന്നാല്‍ അവര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നവര്‍ എങ്ങനെയാകും?' എന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.

ബലാക്കോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയത് ആളെ കൊല്ലനല്ലെന്നും ഭീകരരെ പേടിപ്പിക്കാനാണെന്നും കേന്ദ്ര മന്ത്രി എസ്എസ് ആലുവാലിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു സിദ്ദുവിന്റെ പ്രതികരണം. പിന്നെന്തിനാണ് ആക്രമണം നടത്തിയത്, ഭീകരരെ ഇല്ലാതാക്കാനാണോ അതോ മരം മുറിക്കാനാണോ പോയതെന്നായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സിദ്ദു പറഞ്ഞു.

Advertisment

അതേസമയം, കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്ക് വിരുദ്ധമായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് നടത്തിയ പ്രസ്താവന. ഇന്ത്യന്‍ ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഷായുടെ പ്രസ്താവന. പിന്നാലെ ഇത് നിരസിക്കുന്ന തരത്തില്‍ വ്യോമസേനയും പ്രതികരിച്ചു. ആളുകള്‍ കൊല്ലപ്പെട്ടതിന്റെ കണക്ക് തങ്ങള്‍ എടുക്കാറില്ലെന്നും ലക്ഷ്യത്തിലെത്തിയോ എന്നു മാത്രമാകും നോക്കുക എന്നും വ്യോമസേന പറഞ്ഞു.

Narendra Modi Navjot Singh Sidhu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: