ന്യൂഡൽഹി: യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് രോഗാവസ്ഥയിൽ കഴിയുന്ന അമ്മയെ വീഡിയോ കോൺഫറൻസ് വഴി കാണാം. മാതാവിനെ വീഡിയോ കോൺഫറൻസ് വഴി കാണാൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയാണ് അനുമതി നൽകിയത്. അസുഖബാധിതയായ ഉമ്മയെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, മാതാവിനെ നേരിട്ടു കാണാൻ കോടതി അനുമതി നൽകിയില്ല.
അതേസമയം, സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വീണ്ടും നീട്ടി. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. ഹർജിയിൽ എത്രയും പെട്ടെന്ന് വാദം കേൾക്കണമെന്ന് അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു.
Read More: പീഡനത്തിനിരയായ കന്യാസ്ത്രീയെ ആക്ഷേപിച്ചു; പി.സി.ജോർജിന് നിയമസഭയുടെ ശാസന
മലയാള വാര്‍ത്താ വെബ്സൈറ്റായ അഴിമുഖത്തിനുവേണ്ടി ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഒക്ടോബര്‍ അഞ്ചിനാണു മഥുര ടോൾ പ്ലാസയിൽവച്ച് സിദ്ദിഖിനെ മറ്റു മൂന്നു പേര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത്. മഥുര മാന്ദ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റര്‍ ചെയ്ത കേസിൽ യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു. ഹാഥ്റസില്‍ കലാപത്തിന് ശ്രമിച്ചെന്ന മറ്റൊരു കേസ് കൂടി സിദ്ദിഖ് കാപ്പനെതിരെയുണ്ട്. ഹാഥ്റസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റര്‍ ചെയ്ത ഈ കേസിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പൻ. ഇതിനാലാണു സിദ്ദിഖിനുവേണ്ടി ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി യൂണിയന് സുപ്രീം കോടതിയെ സമീപിച്ചത്.