/indian-express-malayalam/media/media_files/2025/11/29/siddaramaiah-dk-shivakumar-2025-11-29-13-37-12.jpg)
ചിത്രം: എക്സ്
ബെംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഇരു നേതാക്കളും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. സിദ്ധരാമയ്യയുടെ വസതിയിൽ വെച്ച് നടന്ന ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങിനു ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി.
വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിർണ്ണായക കൂടിക്കാഴ്ച നടന്നത്. തങ്ങൾക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും, ബിജെപിയും ജെഡിഎസും പ്രചരിപ്പിക്കുന്ന നുണകൾ നേരിടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നതിനെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
Also Read: വഖഫിൽ വഴങ്ങി പശ്ചിമ ബംഗാൾ; സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം
ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അത് അനുസരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ബിജെപിയും ജെഡിഎസും അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ അതിനെ നേരിടാനുള്ള അംഗബലം തങ്ങൾക്കുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന ചില എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിൽ പോയതിൽ തെറ്റില്ലെന്നും അത് നേതൃത്വത്തിനെതിരായ നീക്കമല്ലെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
Also Read: എയർബസ് വിമാനങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി; ഇന്ത്യയിലടക്കം വിമാന സർവീസുകൾ താളംതെറ്റിയേക്കും
2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. '2028 ലെ തിരഞ്ഞെടുപ്പാണ് ഞങ്ങളുടെ അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. ഞങ്ങൾ അവ ചർച്ച ചെയ്തു. 2028 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഞങ്ങൾ വിശദമായ ചർച്ച നടത്തി. ഒരുമിച്ച് പോകും. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല,' സിദ്ധരാമയ്യ പറഞ്ഞു.
Read More: കെണിയിൽ വീണത് പുലിയല്ല: വനംവകുപ്പിന്റെ ലോഹക്കൂടിൽ മദ്യപൻ കുടുങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us