scorecardresearch

നേതൃത്വമാറ്റം സംബന്ധിച്ചുള്ള ആശങ്ക അവസാനിപ്പിക്കണം: ഹൈക്കമാൻഡിനോട് സിദ്ധരാമയ്യ

കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയാൽ മന്ത്രിസഭ വികസനം ഉടനുണ്ടാകും. ഇക്കാര്യത്തിൽ മറ്റ് ആശങ്കകൾ ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു

കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയാൽ മന്ത്രിസഭ വികസനം ഉടനുണ്ടാകും. ഇക്കാര്യത്തിൽ മറ്റ് ആശങ്കകൾ ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു

author-image
WebDesk
New Update
Siddaramaia

സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ദിവസങ്ങളായി തുടരുന്ന അഭ്യൂവങ്ങൾക്ക് പരിഹാരം കാണണമെന്നാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിനോട് അഭ്യർഥിച്ചത്. 

Advertisment

ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം എംഎൽഎമാർ ഹൈക്കമാൻഡിനെ കണ്ട കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി നേതൃത്വത്തോട് തങ്ങളുടെ അഭിപ്രായം അറിയിക്കാൻ എംഎൽഎമാർക്ക് അവകാശമുണ്ടെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കമാൻഡിനാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 

Also Read:കർണാടകയിലെ നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും: മല്ലികാർജുൻ ഖാർഗെ

മന്ത്രിസഭ വികസനം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും കർണാടക മുഖ്യമന്ത്രി മറുപടി നൽകി. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയാൽ മന്ത്രിസഭ വികസനം ഉടനുണ്ടാകും. ഇക്കാര്യത്തിൽ മറ്റ് ആശങ്കകൾ ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം നേതൃമാറ്റം സംബന്ധിച്ച് രാഹുൽ ഗാന്ധിയെ കാണുമോയെന്ന് ചോദ്യത്തോട് സിദ്ധരാമയ്യ പ്രതികരിച്ചില്ല. 

Advertisment

അതേസമയം, നേതൃമാറ്റം സംബന്ധിച്ചുള്ള തർക്കത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രംഗത്തെത്തി. കോൺഗ്രസിൽ ആശയക്കുഴപ്പം ഇല്ലെന്നും പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകൾ ഇല്ലെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ശിവകുമാർ വ്യക്തമാക്കി.

Also Read:മലയാളം ഉൾപ്പടെ ഒൻപത് ഭാഷകളിൽ ലഭ്യം; ഭരണഘടനയുടെ ഡിജിറ്റൽ പതിപ്പ് രാഷ്ട്രപതി പുറത്തിറക്കി

സിദ്ധരാമയ്യ തന്റെ ഭരണകാലത്തിന്റെ പകുതി പിന്നിടുമ്പോൾ, മുൻപുണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന കരാർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാറിന്റെ അനുയായികൾ പാർട്ടി കേന്ദ്രനേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മറുവശത്ത്, ഔദ്യോഗികമായി ഇത്തരമൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറച്ചുനിൽക്കുന്നതായും, പറയപ്പെടുന്ന കരാറിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.

Also Read:ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു വീണു; പതിനാറുകാരന് ദാരുണാന്ത്യം

ശിവകുമാറിനെ പിന്തുണയ്ക്കുന്ന ആറ് നിയമസഭാംഗങ്ങൾ ഞായറാഴ്ച രാത്രി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലേക്ക് പോയതായും, കൂടുതൽ പേർ പിന്നാലെ എത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച, പത്തോളം എംഎൽഎമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു.നേതൃമാറ്റം സംബന്ധിച്ച ചർച്ചകളോട് കൃത്യമായി ഖാർഗെ പ്രതികരിച്ചിട്ടില്ല. 

Read More:സുബിൻ ഗാർഗിൻേറത് ആസൂത്രിത കൊലപാതകം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

Congress Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: