ശ്രീനഗർ: മഞ്ഞുമല ഇടിഞ്ഞുവീണ് സിയാച്ചിനിൽ എട്ട് സൈനികർ മഞ്ഞിൽ കുടുങ്ങി. പട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെയായിരുന്നു അപകടം. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

അതേസമയം കൂടുതൽ സൈനികർ മഞ്ഞുമല ഇടിഞ്ഞുണ്ടായി അപകടത്തിൽ പെട്ടതായി സ്ഥിരീകരക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. 2016ൽ സമാനമായി മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ പത്ത് സൈനികരാണ് കുടുങ്ങിയത്. ആറു ദിവസം നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവിൽ ഒരു സൈനികനെ മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാൻ സാധിച്ചത്, ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹവും മരണപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook