ആം ആദ്‌മി എംഎൽഎയുടെ വാഹനത്തിനു നേരെ വെടിവയ്‌പ്; പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

നഗരത്തിലെ ക്രമസമാധാന നില ഭയപ്പെടുത്തുന്നതായി ആം ആദ്‌മി രാജ്യസഭാ എംപി സഞ്ജയ് സിങ് ട്വീറ്റ് ചെയ്‌തു

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്‌മി എംഎൽഎയുടെ വാഹനവ്യൂഹത്തിനു നേരെ വെടിവയ്‌പ്. മെഹ്‌റോളി എംഎൽഎ നരേഷ് യാദവിന്റെ വാഹനത്തിനു നേരെയാണ് അജ്ഞാതൻ വെടിയുതിർത്തത്. എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു.

മെഹ്‌റോളി അതിർത്തിയിൽവച്ചാണ് വെടിവയ്‌പ്പുണ്ടായത്. കിഷൻഗാർഖ് ഭാഗത്തുനിന്നാണ് അക്രമി എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. എംഎൽഎയ്‌ക്ക് പരുക്കുകളൊന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്‌ച രാത്രി ഏറെ വെെകിയാണ് സംഭവം. ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു എംഎൽഎയും സംഘവും. രാത്രി 11 മണിക്കാണ് തങ്ങൾ ക്ഷേത്ര ദർശനത്തിനു പോയതെന്നാണ് ആം ആദ്‌മി നേതാവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞത്.

Read Also: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്ന പാർട്ടി വോളണ്ടിയർ അശോക് മൻ ആണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഒരു ഓപ്പൺ ജീപ്പിലാണ് എംഎൽഎയും സംഘവും ക്ഷേത്ര ദർശനത്തിനെത്തിയത്. നഗരത്തിലെ ക്രമസമാധാന നില ഭയപ്പെടുത്തുന്നതായി ആം ആദ്‌മി രാജ്യസഭാ എംപി സഞ്ജയ് സിങ് ട്വീറ്റ് ചെയ്‌തു. മെഹ്‌റോളി മണ്ഡലത്തിൽ നിന്നു ഇതു രണ്ടാം തവണയാണ് നരേഷ് യാദവ് എംഎൽഎയാകുന്നത്.

ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് വെടി‌വയ്‌പ് നടക്കുന്നത്. 62 സീറ്റുകൾ നേടി ആം ആദ്‌മി മൂന്നാം തവണയും അധികാരത്തിലെത്തി. ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shots fired at aap mlas vehicle in mehrauli party worker killed

Next Story
ഇത് പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണ്, ഡൽഹി ഞാൻ നിന്നെ സ്നേഹിക്കുന്നു; നന്ദി പറഞ്ഞ് കേജ്‌രിവാൾaravind kejriwal victory speech, അരവിന്ദ് കെജ്‌രിവാൾ പ്രസംഗം, delhi election results 2020, delhi cm victory speech,ഡൽഹി തിരഞ്ഞെടുപ്പ്, delhi news, indian express, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com