/indian-express-malayalam/media/media_files/uploads/2018/08/JNU-student-Umar-Khalid-was-attacked-outside-the-Constitution-Club-ten-days-ago.jpg)
ന്യൂഡൽഹി: ജെഎൻ​യു വിദ്യാർത്ഥിയായ ഉമർ ഖാലിദിന് നേരെ കോൺസ്റ്റിറ്റൂഷൻ​ക്ലബ്ബിന് സമീപം വച്ച് വെടിവയ്പുണ്ടായ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 10 ദിവസത്തിന് ശേഷമാണ് വെടിവയ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചത്. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത പിസ്റ്റളിൽ നിന്നും വെടിയുതിർന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒഴിഞ്ഞ ഷെൽ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പിസ്റ്റളിൽ നിന്നുളളതാണ്. വെടിയുതിർത്ത ശേഷമാണ് അത് സംഭവിച്ചതെന്ന് സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.
ഈ വെടിവയ്പ് നടക്കുന്നതിന് രണ്ട് മാസം മുമ്പ് തനിക്ക് നേരെ ഭീഷണിയുണ്ടെന്ന കാര്യം ഉമർ ഖാലിദ് ഡൽഹി പൊലീസിനെ അറിയിച്ചിരന്നു. തനിക്ക് ഗ്യാങ്സറ്റർ രവി പൂജാരിയിൽ ജീവന് ഭീഷണിയുണ്ടെന്നും ഉമർ അറിയിച്ചിരുന്നു. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലാണ് ഇക്കാര്യം കാണിച്ച് ഉമർ പരാതി നൽകിയിരുന്നത്.
തോക്കിന്റെ വായ് ഭാഗം ആ തോക്ക് ഉപയോഗിച്ച് വെടിവച്ചു എന്ന് തെളിയിക്കുന്നതാണെന്ന് സ്പെഷ്യൽ സെൽ ഡിസിപി മനിഷി ചന്ദ്ര ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.
താൻ വെടിയുതിർത്തില്ലെന്നും തോക്ക് താഴെ വീണപ്പോൾ അതിൽ നിന്നും വെടിയുതിർന്നതാകാമെന്ന് കേസിലെ പ്രധാന പ്രതിയായ നവീൽ ദലാൽ പൊലീസിനോട് പറഞ്ഞു. സ്വന്തം സുരക്ഷയ്ക്കായാണ് താൻ പിസ്റ്റൾ കരുതുന്നതെന്ന് നവീൻ ദലാൽ പറഞ്ഞതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു വെടി ഉതിർത്ത ശേഷവും ആറ് കാറ്റ്ഡ്രിജുകൾ അവശേഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
തനിക്ക് നേരെ പിസ്റ്റൾ ചൂണ്ടുകയും പിന്നീട് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയുമാണ് പ്രതി ചെയ്തതെന്ന് ഉമർ ഖാലിദ് പൊലീസിന് നൽകിയ മൊഴിയിൽ​ പറഞ്ഞിരുന്നു.
നവീൻ​ ദലാലിനെയും അയാളുടെ സഹായി ദർവേശ് ഷാഹപൂരിനെയും ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദർവേശ് ഷഹാപൂറിന്റേതേണ് തോക്ക്. തോക്ക് തനിക്ക് സുഹൃത്തായ സന്ദീപിന്റെ കൈവശത്ത് നിന്നും ലഭിച്ചതാണെന്നും ദർവേശ് പൊലീസിനോട് പറഞ്ഞു. തോക്കിന്റെ യഥാർത്ഥ ഉടമസ്ഥത ആരുടേതാണെന്ന് കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ് പറഞ്ഞു.
ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ​ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടുകെട്ടിയതായി പൊലീസ് പറഞ്ഞു. ഒരു വിഡിയോ റെക്കോർഡ് ചെയ്ത് ശേഷം ഗുഡ്ഗാവിൽ വച്ച് ബസ്സിൽ നിന്നും മൊബൈൽ ഫോൺ പുറത്തേയ്ക്ക് ഇവർ എറിഞ്ഞ ഫോണാണ് കണ്ടെടുത്ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.