/indian-express-malayalam/media/media_files/uploads/2023/08/hariyanaa.jpg)
ഹരിയാന സംഘര്‍ഷം: അക്രമ സംഭവങ്ങള്‍, കടകള്‍ കത്തിച്ചു, ഗുരുഗ്രാമില്‍ കടുത്ത നിയന്ത്രണങ്ങള്‍
ഗുരുഗ്രാം:ഹരിയാനയിലെ നൂഹില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ നിരവധി പ്രദേശങ്ങളില്‍ അക്രമത്തിനിരയായി. അക്രമികള്‍ കടകള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സോഹ്ന സബ് ഡിവിഷനു കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ജീവനക്കാരെ പതിവിലും നേരത്തെ മടക്കി അയച്ചു, പലരും വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. കൂടാതെ, ഡല്‍ഹിയിലെ പല സ്‌കൂളുകളും തങ്ങളുടെ ബസുകള്‍ ഗുഡ്ഗാവിലേക്ക് അയക്കില്ലെന്ന് പറഞ്ഞു. ഹരിയാനയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ജാഗ്രത തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നൂഹ് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്കും ഇന്നും തുടരും.
''അയല്‍ ജില്ലയായ നൂഹില്‍ വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇത് ഗുഡ്ഗാവ് ജില്ലയുടെ അതിര്‍ത്തി ഭാഗങ്ങളില്‍, പ്രത്യേകിച്ച് സോഹ്നയില്‍ സാമൂഹിക വിരുദ്ധര്‍ റോഡുകള്‍ തടയുന്നതിന് കാരണമായി. ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും, സോഹ്ന സബ് ഡിവിഷനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഗസ്റ്റില്‍ അടച്ചിടേണ്ടത് ആവശ്യമാണെന്ന് കരുതപ്പെടുന്നു'' ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്നതോ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയുയര്‍ത്തുന്നതോ ആയ ഒരു ഉള്ളടക്കവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുരുതെന്ന പൊതുജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. '… ആരുടെയെങ്കിലും മതമോ ജാതിയോ ലക്ഷ്യമാക്കി ആരെങ്കിലും കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ അനുചിതമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയോ ചെയ്താല്‍, അത്തരം വ്യക്തികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കും. സാമൂഹിക മാധ്യമങ്ങള്‍ ജില്ലാ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബാദ്ഷാപൂരില്‍, ഉച്ചയ്ക്ക് 2 മണിയോടെ നിരവധി മാംസ കടകളും സ്‌ക്രാപ്പ് കടയും മെത്തകള്‍ വില്‍ക്കുന്ന ഒരു കടയും ഒരു ജനക്കൂട്ടം തകര്‍ത്തു. പ്രദേശത്ത് നിന്ന് 3 കിലോമീറ്റര്‍ അകലെ കനത്ത പൊലീസ് സന്നാഹം ഉണ്ടായിരുന്നു. ഗുഡ്ഗാവ് ബാദ്ഷാപൂരിലും സെക്ടര്‍ എഴുപതിലും ഇന്നലെ ആള്‍ക്കൂട്ടം കടകള്‍ക്ക് തീയിട്ട സാഹചര്യത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും ബോട്ടിലുകളില്‍ പെട്രോള്‍ നല്‍കരുത് എന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.