ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.

കുല്‍ഗാം ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ കഴിഞ്ഞ മെയ് ഒന്നിന് ബാങ്കില്‍ പണം നിറയ്ക്കാന്‍ പോകുകയായിരുന്ന വാഹനം ആക്രമിച്ച് അഞ്ച് പോലീസുകാരെ വധിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ