പുറത്തിറങ്ങിയാൽ വെടിവച്ച് കൊല്ലും: തെലങ്കാന മുഖ്യമന്ത്രി

ആളുകൾ പറയുന്നത് അനുസരിക്കാതിരിക്കുകയും വീടിനകത്ത് താമസിക്കുകയും ചെയ്യുന്നില്ലെങ്കിൽ, 24 മണിക്കൂർ കർഫ്യൂ നടപ്പാക്കാൻ ഞങ്ങൾ നിർബന്ധിതരാകും

K Chandrasekhara Rao
K Chandrasekhara Rao

ഹൈദരാബാദ്: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ശക്തമായ നടപടികളാകും അത്തരക്കാർക്കെതിരെ കൈക്കൊള്ളുക​ എന്ന് അദ്ദേഹം വ്യക്തമാക്കി.

“ആളുകൾ പറയുന്നത് അനുസരിക്കാതിരിക്കുകയും വീടിനകത്ത് താമസിക്കുകയും ചെയ്യുന്നില്ലെങ്കിൽ, 24 മണിക്കൂർ കർഫ്യൂ നടപ്പാക്കാൻ ഞങ്ങൾ നിർബന്ധിതരാകും. ആളുകൾ തെരുവുകളിൽ തുടരുകയാണെങ്കിൽ, സൈന്യത്തെ വിളിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യും,” ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് അഭ്യർഥിച്ചുകൊണ്ട് ചന്ദ്രശേഖര റാവു പറഞ്ഞു.

സംസ്ഥാനത്ത് പുതിയ നാല് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 39 ആയി ഉയർന്നു. പ്രവർത്തനങ്ങൾ പുനരാരംഭി്ക്കുന്നതിനായി ബുധനാഴ്ച സർക്കാർ ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള ഭക്ഷ്യ വിതരണ സേവനങ്ങളുമായി ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി അവസാനമായി സർക്കാർ അന്തർ സംസ്ഥാന അതിർത്തിയിൽ രണ്ട് ദിവസം മുതൽ കാത്തിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകി.

വിദേശത്തു നിന്ന് തിരിച്ചെത്തിയ 19,000ത്തിൽ അധികം ആളുകളും വിദേശികളും അവരുമായി സമ്പർക്കം പുലർത്തിയവരുമെല്ലാം നിരീക്ഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 പോസിറ്റീവ് രോഗികളിൽ ആരും ഗുരുതരാവസ്ഥയിലല്ല. അവരു നിലയിൽ ഭയപ്പെടാനൊന്നുമില്ലെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്ത് തിരിച്ചെത്തിയവർ വീട്ടിൽ ഐസൊലേഷൻ ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വയം നിരീക്ഷണം ലംഘിച്ചതായി കണ്ടെത്തിയാൽ അവരുടെ പാസ്‌പോർട്ടുകൾ താൽക്കാലികമായി മരവിപ്പിക്കുമെന്നും റാവു പറഞ്ഞു.

Read More: Shoot at sight orders may be issued if lockdown violated: Telangana CM

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shoot at sight orders may be issued if lockdown violated telangana cm

Next Story
കോവിഡ്-19: സാമ്പത്തിക സുനാമിയില്‍ നിന്ന് ഏഷ്യ അടുത്ത വര്‍ഷം തിരിച്ചുവരും: മൂഡീസ്Kerala Lockdown, കേരളം ലോക്ക്ഡൗൺ,corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com