ജെഹാനാബാദ് (ബിഹാർ): രാജ്യത്ത് പെൺകുട്ടികൾക്ക് നേരെയുളള അതിക്രമം അവസാനിക്കുന്നില്ല. ബിഹാറിലെ ജെഹനാബാദിൽ പട്ടാപ്പകൽ ആറു യുവാക്കൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ക്രൂരമായ പ്രവൃത്തിയുടെ ദൃശ്യം ഷൂട്ട് ചെയ്ത യുവാക്കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയെ യുവാക്കൾ കൂട്ടം ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നതും പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. യുവാക്കളോട് പെൺകുട്ടി തന്നെ ഉപദ്രവിക്കരുതെന്ന് യാചിക്കുന്നതും നിലവിളിക്കുന്നതും കേൾക്കാം. പെൺകുട്ടി നിലവിളിക്കുന്നതു കേട്ട് യുവാക്കൾ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പട്‌‌ന സോണൽ ഐതി നയ്യാർ ഹസ്നായിൻ ഖാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.പെൺകുട്ടിയെ ഉപദ്രവിച്ച നാലു യുവാക്കളെ അറസ്റ്റ് ചെയ്തതു. രണ്ടുപേർ ഒളിവിലാണെന്നാണ് വിവരം.

വീഡിയോയിൽ കണ്ട ഒരു ബൈക്കാണ് പ്രതികളെ കുടുക്കാൻ പൊലീസിന് സഹയകമായത്. ഈ നമ്പറിന്റെ അടിസ്ഥാനത്തിൽ ജെഹനാബാദിലെ വീടുകളിലെല്ലാം പൊലീസ് പരിശോധന നടത്തി. തുടർന്ന് ബൈക്കിന്റെ ഉടമയെ കണ്ടെത്തുകയും ഇയാളിൽനിന്നും മറ്റു യുവാക്കളെ കുറിച്ചുളള വിവരം ലഭിക്കുകയുമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ