മും​ബൈ: ലോ​ട്ട​റി​യ​ടി​ച്ചു കി​ട്ടി​യ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ൻ വേ​ണ്ടെ​ന്നു​വ​ച്ചു. വാ​സ്തു പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​നോ​ദ് ഷി​ർ​ക്കെ എ​ന്നയാളുടെ ന​ട​പ​ടി. എന്നാല്‍ മറ്റൊരു ഫ്ലാറ്റ് എടുക്കാമെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ശി​വ​സേ​ന ശാ​ഖ​യു​ടെ ത​ല​വ​നാ​ണ് ഷി​ർ​ക്കെ.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര ഹൗ​സിങ് ആ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (എം​എ​ച്ച്എ​ഡി​എ) ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ൽ ഷി​ർ​ക്കെ വി​ജ​യി​ക്കു​ന്ന​ത്. 4.99 കോ​ടി രൂ​പ, 5.8 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ വി​ല​മ​തി​ക്കു​ന്ന ര​ണ്ടു ഫ്ളാ​റ്റു​ക​ളാ​ണ് ഇ​യാ​ൾ​ക്കു സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു ഷി​ർ​ക്കെ​യ്ക്കു തിര​ഞ്ഞെ​ടു​ക്കാം. എ​ന്നാ​ൽ, വാ​സ്തു പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​ൽ വി​ല​കൂ​ടി​യ ഫ്ളാ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ ഷി​ർ​ക്കെ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നെന്നു ബി​എം​സി പ്ര​തി​നി​ധി അ​റി​യി​ച്ചു. വാ​സ്തു ഉ​പ​ദേ​ശ​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 5.8 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഷി​ർ​ക്കെ പ​റ​ഞ്ഞു.

എം​എ​ച്ച്എ​ഡി​എ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ൽ വി​റ്റു​പോ​കു​ന്ന ഏ​റ്റ​വും വി​ല​കൂ​ടി​യ ഫ്ളാ​റ്റു​ക​ളാ​യി​രു​ന്നു ഇ​വ. മി​ക​ച്ച രാ​ഷ്ട്രീ​യ ഭാ​വി​ക്കും സാ​മൂ​ഹ്യ ജീ​വി​ത​ത്തി​നും ഫ്ളാ​റ്റി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് ത​ന്‍റെ വാ​സ്തു ഉ​പ​ദേ​ശ​ക​ൻ നി​ർ​ദേശി​ച്ചു. എ​ന്നാ​ൽ വി​ല​കൂ​ടി​യ ഫ്ളാ​റ്റി​ൽ ഇ​തി​നു ക​ഴി​യി​ല്ല. ര​ണ്ടാം ഫ്ളാ​റ്റി​ൽ മാ​റ്റ​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് 4.99 കോ​ടി വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് തി​ര​ഞ്ഞെ​ടു​ക്കാമെന്ന് ഇദ്ദേഹം എം​എ​ച്ച്എ​ഡി​എയെ അറിയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ