അഹമ്മദാബാദ്: ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തി, ഗുജറാത്തിൽ കൂടുതൽസീറ്റുകളിൽ തനിച്ചു മൽസരിക്കാൻ ശിവസേന ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അൻപത് മുതൽ 75സീറ്റുകളിലേക്കുവരെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.

ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ഗുജറാത്തിൽ 25 സീറ്റുകളിൽ മൽസരിക്കുമെന്നായിരുന്നു നേരത്തെ ശിവസേന പ്രഖ്യാപിച്ചത്. എന്നാൽ, ഇതുപോരെന്നാണ് പാർട്ടിയുടെ പുതിയതീരുമാനം. ഗുജറാത്തിൽ അൻപതുമുതൽ 75സീറ്റുകളിൽവരെ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും രാജ്യസഭാഎംപിയും ശിവസേനാനേതാവുമായ അനിൽദേശായി പറഞ്ഞു.

പൊതുവേ ബിജെപിയെ പിന്തുണച്ചുപോരുന്ന ഗുജറാത്തിലെ മഹാരാഷ്ട്രീയരുടെയും മറാത്തി സംസാരിക്കുന്ന മറ്റ് വിഭാഗക്കാരേയുമാണ് സേന ലക്ഷ്യമിടുന്നത്. ജയിക്കുക എന്നതിലുപരി ഹിന്ദുത്വ അജൻഡ പറഞ്ഞ് ഈവോട്ടുകളിൽ വിള്ളൽവീഴ്ത്തി ബിജെപിക്ക് ബദലാകാനാണു ശ്രമം. നോട്ടുനിരോധനം, ജിഎസ്ടി വിഷയങ്ങളിൽ ദേശീയ തലത്തിലും ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ശിവസേന ഉന്നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ