ന്യൂഡല്‍ഹി: താജ്മഹലില്‍ പൂജ നടത്തുമെന്ന് ശിവസേനയുടെ ഭീഷണി. ഇതേ തുടര്‍ന്ന് ആഗ്ര ഭരണകൂടം സുരക്ഷ ശക്തിപ്പെടുത്തി.

ജൂലൈ 17 നായിരുന്നു ശിവസനേയുടെ ഭീഷണി. ശിവസേനയുടെ ആഗ്രയിലെ നേതാവായ വീനു ലവാനിയയാണ് ഭീഷണി മുഴക്കിയത്. താനും അണികളും ചേര്‍ന്ന് താജ്മഹിലില്‍ ആരതി നടത്തുമെന്നായിരുന്നു ഭീഷണി. പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും തടയാന്‍ സാധിക്കുമെങ്കില്‍ തടയാനും അദ്ദേഹം പറഞ്ഞു.

”താജ്മഹല്‍ ശവകുടീരമല്ല, ശിവക്ഷേത്രമാണ്. സവാനിലെ എല്ലാ തിങ്കളാഴ്ചയിലും താജ്മഹില്‍ ആരതി നടത്തും” എന്നായിരുന്നു ലവാനിയുടെ ഭീഷണി. അതേസമയം വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികാരികളോട് എഎസ്‌ഐ നേതൃത്വം ആവശ്യപ്പെട്ടു.

ഇതാദ്യമായാല്ല താജ്മഹലില്‍ പൂജ നടത്തുമെന്ന് തീവ്രവലതുപക്ഷവാദികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷവും സമാനമായ സംഭവമുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook