എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരി കരണത്തടിച്ചു; മാപ്പു പറയില്ലെന്ന് ശിവസേന എംപി

ഞാൻ എന്തിനാണ് ക്ഷമ ചോദിക്കുന്നത്. ആദ്യം എയർ ഇന്ത്യ മാനേജർ ക്ഷമ പറയട്ടെ. അതിനുശേഷം ഞാൻ ചോദിക്കണോ വേണ്ടയോയെന്നു നോക്കാമെന്നും ഗെയ്‌ക്ക്‌വാദ്

Ravindra Gaikwad, shiv sena, air india

ന്യൂഡൽഹി: എയർ ഇന്ത്യയുടെ മാനേജരെ ചെരിപ്പൂരി കരണത്തടിച്ച സംഭവത്തിൽ മാപ്പു പറയില്ലെന്ന് ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്ക്‌വാദ്. ഞാൻ എന്തിനാണ് ക്ഷമ ചോദിക്കുന്നത്. ആദ്യം എയർ ഇന്ത്യ മാനേജർ ക്ഷമ പറയട്ടെ. അതിനുശേഷം ഞാൻ ചോദിക്കണോ വേണ്ടയോയെന്നു നോക്കാമെന്നും ഗെയ്‌ക്ക്‌വാദ് പറഞ്ഞു.

ഇന്നലെ രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലാണു സംഭവമുണ്ടായത്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയ ഗെയ്‌ക്ക്‌വാദിന് ആ ക്ലാസ് ലഭിച്ചില്ല. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നു. ഇത് അദ്ദേഹത്തെ കോപിതനാക്കി. ജീവനക്കാരുമായി തർക്കം ഉണ്ടായി. വിമാനം ഡൽഹിയിൽ എത്തിയിട്ടും ഗെയ്‌ക്ക്‌വാദ് പുറത്തിറങ്ങാൻ തയാറായില്ല. ഗെയ്‌ക്ക്‌വാദിനെ അനുനയിപ്പിച്ചു പുറത്തിറക്കാൻ ശ്രമിക്കവേയാണ് എയർ ഇന്ത്യയുടെ ഡപ്യൂട്ടി മാനേജരായ സുകുമാരനു (60) മർദനമേറ്റത്. ഗെയ്‌ക്ക്‌വാദ് സുകുമാരനെ ചെരിപ്പൂരി കരണത്തടിക്കുകയായിരുന്നു. 25 തവണ താൻ അടിച്ചുവെന്നു ഗെയ്‌ക്ക്‌വാദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സുകുമാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികൾ വിമാനക്കന്പനി നൽകിയിട്ടുണ്ട്. എംപിയെ എയർ ഇന്ത്യ കരിന്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2014ൽ ഡൽഹി മഹാരാഷ്ട്ര സദനിൽ ഭക്ഷണം മോശമായതിന്റെ പേരിൽ അതു വിതരണം ചെയ്തയാളുടെ വായിൽ ഗെയ്ക്ക്‌വാദ് ചപ്പാത്തി തിരുകിയതു വൻ വിവാദമായിരുന്നു. റമസാൻ നോമ്പ് അനുഷ്ഠിച്ചിരുന്നയാളോടാണ് എംപി പരാക്രമം കാട്ടിയത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു ഗെയ്ക്ക്‌വാദ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shiv sena mp dares delhi police to arrest him refuses to apologise over air india incident

Next Story
കേന്ദ്ര ജീവനക്കാർക്ക് ഇനി എളുപ്പത്തിൽ പിഎഫിൽ നിന്ന് പണം പിൻവലിക്കാംTC, Cash, School Management
The moderation of comments is automated and not cleared manually by malayalam.indianexpress.com