ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന നേ​താ​വി​ന്‍റെ കാ​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ര​ണ്ടു വിദ്യാർഥിനികൾ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബാ​രാ​മ​തി-​മോ​രാ്ഗാ​വ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബാ​രാ​മ​തി​യി​ലെ ശി​വ​സേ​ന നേ​താ​വ് പ​പ്പു മാ​നെ​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ എ​സ്‌​യു​വി നാ​ട്ടു​കാ​ർ തീ​യി​ടു​ക​യും റോ​ഡ് ത​ട​യു​ക​യും ചെ​യ്തു. മാ​നെ​യെ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തുവെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ