മുംബൈ: ശിവസേന നേതാവ് സച്ചിൻ സാവന്തിനെ അജ്ഞാതർ വെടിവച്ചുകൊന്നു. കാറിൽ യാത്ര ചെയ്യുകയായിരുന്ന സച്ചിനെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പൊലീസ് ഇൻസ്പെക്ടർ ഉദയ്കുമാർ രാജേഷിർകെ പറഞ്ഞു. സച്ചിൻ സാവന്തിന്റെ കാർ തടഞ്ഞു നിർത്തി അക്രമികൾ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ