/indian-express-malayalam/media/media_files/uploads/2019/10/Umar-Khalid-shiv-sena.jpg)
മും​ബൈ: ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥി യൂണിയൻ നേതാവായിരുന്ന ഉ​മ​ർ ഖാ​ലി​ദി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് സ്ഥാനാർഥിത്വം നൽകി ശിവസേന. ഹ​രി​യാ​ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ഹ​ദു​ർ​ഗ​ഡി​ൽ മ​ത്സ​രി​ക്കാ​നാണ് ശിവസേന ഇയാൾക്ക് ടി​ക്ക​റ്റ് ന​ൽ​കിയിരിക്കുന്നത്. ഖാ​ലി​ദി​നെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ന​വീ​ൻ ദ​ലാ​ലി​നാ​ണ് ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശി​വ​സേ​ന സീ​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ആ​റു മാ​സം മു​മ്പാ​ണ് ദ​ലാ​ൽ ശി​വ​സേ​ന​യി​ൽ ചേ​ർ​ന്ന​ത്. ദേ​ശീ​യ​ത​യും ഗോ സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച ത​ന്‍റെ ആ​ശ​യ​ങ്ങ​ളു​മാ​യി യോ​ജി​ച്ചു​പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് ശി​വ​സേ​ന​യി​ൽ ചേ​ർ​ന്ന​തെ​ന്ന് ദ​ലാ​ൽ പ​റ​യു​ന്നു.
"ഞങ്ങളുടെ പോരാട്ടം ഒരേ ലക്ഷ്യത്തിനാണ്. ദേശീയത, ഗോ സംരക്ഷണം, പിന്നെ ഞങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള അംഗീകാരം," 29കാരനായ ദലാൽ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും കർഷകരുടെയോ രക്തസാക്ഷികളുടെയോ ഗോ സംരക്ഷണത്തിന്റെയോ ദരിദ്രരുടെയോ കാര്യത്തിൽ താത്പര്യമില്ലെന്നും അവരുടെ താത്പര്യം രാഷ്ട്രീയം മാത്രമാണെന്നും ദലാൽ പറഞ്ഞു.
പ​ശു സം​ര​ക്ഷ​ണം, ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​വ​ർ​ക്കെ​തി​രാ​യി സം​സാ​രി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പോ​രാ​ട്ടം ന​ട​ത്തു​ന്ന ആ​ൾ എ​ന്ന നി​ല​യി​ലാ​ണ് ദ​ലാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ശി​വ​സേ​ന നേ​താ​വ് വി​ക്രം യാ​ദ​വും പ​റ​ഞ്ഞു.
#BREAKING: @IPSMadhurVerma has confirmed they have found #CCTV#footage of the man accused of attacking #UmarKhalid outside the #ConstitutionClub.
Image of the #assailant. @IndianExpresspic.twitter.com/c4gPAazF0u
— Mahender Singh (@mahendermanral) August 13, 2018
ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 13 ന് ​ഡ​ൽ​ഹി കോ​ൺ​സ്റ്റിറ്റ‌്യൂഷൻ ക്ല​ബ്ബി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ഖാ​ലി​ദി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ദ​ലാ​ലും ദ​ർ​വേ​ഷ് ഷാ​പു​ർ എ​ന്ന യു​വാ​വും ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നി​റ​തോ​ക്കു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ ഖാ​ലി​ദ് നി​ന്നി​രു​ന്ന ചാ​യ​ക്ക​ട​യു​ടെ അ​രി​കി​ലെ​ത്തി ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​വ​രെ ത​ള്ളി​മാ​റ്റി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഖാ​ലി​ദ് താ​ഴെ വീ​ഴു​ക​യും വെ​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
ദലാലും ഷാപൂറും രക്ഷപ്പെട്ടെങ്കിലും ആക്രമണം “രാജ്യത്തിന് സ്വാതന്ത്ര്യദിന സമ്മാനമാണ്” എന്ന് പറഞ്ഞ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. നിലവിൽ ദലാൽ ജാമ്യത്തിലാണ്. കേസ് സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ തനിക്ക് അതേക്കുറിച്ച് പറയാൻ താത്പര്യമില്ലെന്നും, പിന്നീട് സംസാരിക്കാമെന്നും ദലാൽ പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.