Latest News

റഫാലിനെ പിന്തുണച്ചാല്‍ ദേശസ്‌നേഹി, ചോദ്യം ചെയ്താല്‍ ദേശദ്രോഹി; ബിജെപിക്കെതിരെ ശിവസേന

‘ഇന്ന് കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് രാജ്യത്ത് എല്ലാവര്‍ക്കും അറിയാം. അത് പ്രസിദ്ധമായത് കോണ്‍ഗ്രസ് മൂലമല്ല. ജനങ്ങളില്‍ നിന്നും സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ടുള്ള മോദിയുടെ സമീപനം കൊണ്ടാണ്. തൃപ്തികരമായൊരു ചോദ്യം ലഭിക്കുന്നതു വരെ രാജ്യത്തെ ഓരോ പൗരനും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും,’

മുംബൈ: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തത്തെ കുറിച്ച് കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിന്റെ പുറെ ബിജെപിയെ വിമര്‍ശിച്ച് ശിവസേന. തങ്ങളുടെ മുഖപത്രമായ സാമനയിലാണ് ബിജെപിക്കെതിരെ ശിവസേനയുടെ വിമര്‍ശനം.

‘എന്തുകൊണ്ടാണ് റഫാലിനെ പിന്തുണയ്ക്കുന്നവര്‍ ദേശസ്‌നേഹികള്‍ എന്നും ചോദ്യം ചെയ്യുന്നവര്‍ ദേശദ്രോഹികള്‍ എന്നും വിളിക്കപ്പെടുന്നത്. തൃപ്തികരമായ ഒരു മറുപടി ലഭിക്കുന്നതു വരെ ഓരോ ഇന്ത്യക്കാരും ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും,’ ശിവസേന പറയുന്നു.

‘സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് ഈ രാജ്യത്തെ നിലനിര്‍ത്തുന്നത്. പ്രതിപക്ഷം ഇല്ലാതായേക്കാം, പക്ഷെ സത്യം എപ്പോളും നിലനില്‍ക്കും. എന്തുകൊണ്ടാണ് അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്?,’ ശിവസേന ചോദിക്കുന്നു.

‘ഇന്ന് കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് രാജ്യത്ത് എല്ലാവര്‍ക്കും അറിയാം. അത് പ്രസിദ്ധമായത് കോണ്‍ഗ്രസ് മൂലമല്ല. ജനങ്ങളില്‍ നിന്നും സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ടുള്ള മോദിയുടെ സമീപനം കൊണ്ടാണ്. തൃപ്തികരമായൊരു ചോദ്യം ലഭിക്കുന്നതു വരെ രാജ്യത്തെ ഓരോ പൗരനും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും,’ സാമനയില്‍ പറയുന്നു.

മോദിയെ വിമര്‍ശിക്കൂ, ബിജെപിയെ വിമര്‍ശിക്കു പക്ഷെ രാജ്യത്തെ വിമര്‍ശിക്കരുതെന്ന് മോദി പറയാറുണ്ടെന്നും അതിന്റെ അര്‍ത്ഥം എന്താണെന്ന് മോദി ഭക്തര്‍ വിശദീകരിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shiv sena calls rafale media report bjps black page asks why those raising questions are called traitors

Next Story
ബംഗാളിൽ സിപിഎമ്മുമായി ധാരണയ്ക്ക് കോൺഗ്രസിന് ഹൈക്കമാന്റിന്റെ അനുമതി
The moderation of comments is automated and not cleared manually by malayalam.indianexpress.com