Latest News

ഗവര്‍ണര്‍ രാഷ്ട്രീയക്കാരനെ പോലെ പ്രവര്‍ത്തിച്ചു; ശിവസേന സുപ്രീം കോടതിയില്‍

വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിവാദം സുപ്രീം കോടതിയില്‍. ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചു. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രീയക്കാരനെ പോലെ പ്രവര്‍ത്തിച്ചെന്നാണ് ശിവസേനയുടെ ആരോപണം. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചെന്നും ശിവസേന ആരോപിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ശിവസേന സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.

അതേസമയം, അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക് പോയി. ഒന്‍പത് എംഎല്‍എമാരാണ് ഡല്‍ഹിയിലേക്ക് പോയിരിക്കുന്നത്. എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എമാരുടെ പിന്തുണയോടെ സംസ്ഥാന ഭരണം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രി ഫട്‌നാവിസ് പറഞ്ഞത്.

Read Also: അധികാരത്തിലെത്താന്‍ എന്ത് മോശം വഴിയും സ്വീകരിക്കും; ബിജെപിക്കെതിരെ സിപിഎം

സർക്കാർ രൂപീകരണത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഉടൻ തന്നെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അടിയന്തരമായി നിയമസഭ വിളിച്ചു ചേർക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അങ്ങനെ പരിഗണിക്കുകയാണെങ്കിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരും.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shiv sena approaches supreme court maharashtra government formation

The moderation of comments is automated and not cleared manually by malayalam.indianexpress.com