ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വാസത്തെ ചോദ്യം ചെയ്ത് വീണ്ടും ബിജെപി. വസ്​ത്രത്തിനു മുകളിൽ പൂണൂൽ ധരിച്ച രാഹുൽ ഗാന്ധി എന്ന ബ്രാഹ്​മണൻ ശ്രീരാമനിൽ വിശ്വസിക്കുന്നുണ്ടോ എന്ന കാര്യം വ്യക്​തമാക്കണമെന്ന്​ ബി.ജെ.പി ലോക്​ സഭാ എം.പി മീനാക്ഷി ലേഖി. വസ്​ത്രത്തിനു മുകളിൽ പൂണുൽ ധരിക്കുന്ന ബ്രാഹ്​മണനെ താൻ ആദ്യമായി കാണുകയാണെന്നും ലേഖി പരിഹസിച്ചു.

നേരത്തെ, കോൺഗ്രസ് ഗുജറാത്ത്​ ഘടകം രാഹുലിന്റെ വസ്​ത്രത്തിന് മുകളിൽ പൂണൂൽ ദൃശ്യമായ ഫോട്ടോ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. രാജീവ്​ ഗാന്ധിയുടെ മരണക്രിയകളിലും പ്രിയങ്കയുടെ കല്യാണത്തിനും പ​ങ്കെക്കെു​ന്പോഴുള്ള രാഹുലി​​​ന്റെ ഫോ​ട്ടോകളായിരുന്നു ഇത്​.

‘പു​ണൂൽ ധാരിയായ ബ്രാഹ്​മണൻ ശിവഭക്​തനാണെന്ന്​ അവകാശപ്പെടുന്നു. ശ്രീരാമനും ശിവഭക്​തനായിരുന്നു. എന്നാൽ ശ്രീരാമൻ ജീവിച്ചിരുന്നി​​ട്ടേയില്ല എന്ന നിലപാടിലാണ്​ കോൺഗ്രസ്​. ശ്രീരാമൻ രാവണ നിഗ്രഹത്തിനായി ശ്രീലങ്കയിലേക്ക്​ നിർമിച്ച രാമസേതുവും ഇല്ലെന്നാണ്​ കോൺഗ്രസ്​ പറയുന്നത്​. അതിനാൽ രാഹുൽ നയം വ്യക്​തമാക്കണം’ ​മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.

രാമക്ഷേത്ര നിർമാണത്തെ കുറിച്ചും രാഹുലിന്റെ അഭിപ്രായം അറിയാൻ ആഗ്രഹമു​ണ്ടെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ