ഗാന്ധിനഗര്‍: ചരക്കുകപ്പല്‍മാര്‍ഗം കടത്തുകയായിരുന്ന 1,500 കിലോ ഹെറോയിന്‍ ഗുജറാത്ത് തീരത്ത് വച്ച് നാവികസേന പിടികൂടി. 3500 കോടി രൂപ വിലമതിക്കുന്നതാണ് ഹെറോയിനെന്ന് സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും വിലയേറിയതാണ് ഇത്.
രഹസ്യവിവരത്തെ തുടര്‍ന്ന് സേന നടത്തിയ ദൗത്യത്തിലാണ് കപ്പല്‍ പിടിയിലായത്. ഐസിജി, ഐബി, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ