scorecardresearch
Latest News

വെടിയേറ്റതിനു പിന്നാലെ കുഴഞ്ഞുവീണ് ഷിൻസോ ആബെ; വീഡിയോ

ആബെയ്ക്ക് ഒന്നിലധികം തവണ വെടിയേറ്റതായാണ് റിപ്പോർട്ട്

വെടിയേറ്റതിനു പിന്നാലെ കുഴഞ്ഞുവീണ് ഷിൻസോ ആബെ; വീഡിയോ

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെള്ളിയാഴ്ച രാവിലെയാണ് വെടിയേറ്റത്. ജപ്പാനിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാര നഗരത്തിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് 67 കാരനായ ആബെയ്ക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ആബെയ്ക്ക് ഒന്നിലധികം തവണ വെടിയേറ്റതായാണ് റിപ്പോർട്ട്. ആബെയുടെ ഇടതു നെഞ്ചിലും കഴുത്തിലും പരുക്കുള്ളതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെ (ഇന്ത്യൻ സമയം 8.29 ന്) ആണ് സംഭവം. ഷോട്ട് ഗണ്ണിൽ നിന്നാണ് വെടിയേറ്റതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Shinzo abe shot at collapses nara videos

Best of Express