ഹൂസ്റ്റൺ: വിവാദമായ ഷെറിൻ മാത്യൂസ് വധക്കേസിൽ വളർത്തച്ഛനും വളർത്തമ്മയ്ക്കും തങ്ങൾക്ക് ജനിച്ച പെൺകുഞ്ഞിനെ വളർത്താനാവില്ല. ഇരുവരും രണ്ടാമത്തെ കുഞ്ഞിന്റെ അവകാശം ഉന്നയിച്ച് സമർപ്പിച്ച ഹർജി പിൻവലിച്ചു. ക്രിമിനൽ കേസുള്ള അമ്മ സിനിയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടേക്കാവുന്ന കുറ്റം വെസ്ലിയും കുഞ്ഞിനെ വളർത്താൻ യോഗ്യരല്ലെന്ന കോടതി നിരീക്ഷണത്തോടെയാണിത്.

ഒക്ടോബർ ഏഴിന് കാണാതായ ഷെറിനെ 22 ന് വീടിനടുത്തുളള കൽവർട്ടിന് കീഴിൽ നിന്നാണ് കണ്ടെത്തിയത്. അഴുകിയ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ ദിവസങ്ങൾ കഴിഞ്ഞാണ് ഷെറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

ഷെറിനെ വളർത്തുന്നതിൽ പരാജയപ്പെട്ട മാതാപിതാക്കളെ നാല് വയസുകാരിയായ രണ്ടാമത്തെ മകളെ കാണുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്നു. ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് ആണ് ഇവരുടെ രണ്ടാമത്തെ കുട്ടിയെ ഇപ്പോൾ നോക്കിവളർത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ