വാ​ഷിങ്ടൺ: അ​മേ​രി​ക്ക​യി​ലെ ടെക്‌സസിൽ മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ വളർത്തച്ഛൻ വെസ്‌ലി മാത്യൂസിന് വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം. ഇയാൾക്കും ഭാര്യ സിനിക്കുമെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.

കൊലക്കുറ്റമാണ് വളർത്തച്ഛനായ വെസ്‌ലി മാത്യൂസിനെതിരെ ചുമത്തിയത്. തെളിവ് നശിപ്പിക്കലിനും കുട്ടിയെ അപകടകരമാം വിധം പരുക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. 2017 ഒക്ടോബർ ഏഴിന് വീട്ടിൽ നിന്ന് ഷെറിനെ കാണാതായെന്നാണ് വെസ്‌ലിയും ഭാര്യ സിനിയും പൊലീസിൽ പരാതിപ്പെട്ടത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ കലുങ്കിന് അടിയിൽ നിന്ന് മൃതദേഹം ലഭിച്ചിരുന്നു. ഒക്ടോബർ 22 നാണ് മൃതദേഹം ലഭിച്ചത്.

പിന്നീട് വെസ്‌ലിയെയും ഭാര്യ സിനിയെയും പൊലീസ് ചോദ്യം ചെയ്തു. നി​ർ​ബ​ന്ധി​ച്ച് പാ​ലു കൊ​ടു​ക്കു​ന്ന​തി​നി​ടെ കു​ട്ടി ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വെസ്‌ലി പൊലീ​സിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ ഇയാൾ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഷെറിനെ പാലുകുടിപ്പിച്ചതെന്നാണ് പൊലീസിന്റെ വാദം. ഇതിനുളള സാഹചര്യം ഒരുക്കാൻ സിനി വീട്ടിൽ നിന്ന് മാറിനിന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ