scorecardresearch

'ബംഗ്ലാദേശ് ജനതയുടെ താൽപ്പര്യങ്ങൾക്ക് പ്രതിജ്ഞാബദ്ധം'; ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ പ്രതികരണവുമായി ഇന്ത്യ

സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയുൾപ്പെടെ ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയുൾപ്പെടെ ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

author-image
WebDesk
New Update
Sheikh Hasina

ഫയൽ ഫൊട്ടോ

ഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ കോടതി വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ഇന്ത്യ. ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ  സംരക്ഷിക്കുന്നതിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ പങ്കാളികളുമായും ഇന്ത്യ ക്രിയാത്മകമായി ഇടപഴകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Advertisment

'ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപെട്ടു.  സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയുൾപ്പെടെ ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആ ലക്ഷ്യത്തിനായി എല്ലാ പങ്കാളികളുമായും ഇന്ത്യ എപ്പോഴും ക്രിയാത്മകമായി ഇടപെടും', വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Also Read: ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീനയ്ക്കും ബംഗ്ലാദേശ് മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാനും വധശിക്ഷ വിധിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റു പ്രവൃത്തികൾ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

Also Read: ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാല ചെയർമാൻ രേഖകളുമായി ഹാജരാകണം

കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തത്. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായതോടെ 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. 

Read More: സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 45 പേർക്ക് ദാരുണാന്ത്യം

Bangladesh Death Penalty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: