ന്യൂഡൽഹി: ആക്ടിവിസ്റ്റും കശ്മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാവുമായ ഷെഹ്‌ലാ റാഷിദിനെതിരായ അറസ്റ്റ് കോടതി തടഞ്ഞു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിൽ ഷെഹ്‌ലാ റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ നിരീക്ഷിച്ചു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന പ്രസ്താവനയാണ് ഷെഹ്‌ലാ റാഷിദ് നടത്തിയത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 124 എ, 153 എ, 153, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read: ഷെഹ്‌ലാ റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനു പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‌ല റാഷിദിന്റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. ഓഗസ്റ്റ് 18 ട്വീറ്റുകളാണ് കേസിന് പ്രധാന കാരണം.

രാ​ത്രി​യി​ലും സൈ​നി​ക​ര്‍ വീ​ടു​ക​ള്‍ ക​യ​റി ആ​ണ്‍കു​ട്ടി​ക​ളെ പി​ടി​ച്ചു​കൊ​ണ്ടു​ പോ​വു​ക​യാ​ണ്. വീ​ടു​ക​ള്‍ ത​ക​ര്‍ക്കു​ന്നു. പൊ​ലീ​സി​ന് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ല്‍ ഒ​രു പ​ങ്കു​മി​ല്ലെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. സിആ​ർപിഎ​ഫ്​ അ​ട​ക്ക​മു​ള്ള അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളാ​ണ്​ എ​ല്ലാം ചെ​യ്യു​ന്ന​തെന്നടക്കമുളള കാ​ര്യ​ങ്ങ​ളാ​ണ്​​ ഷെ​ഹ്​​ല ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്ന​ത്.

Also Read: ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഭരണകൂടത്തെ വിമര്‍ശിച്ച് ഷെഹ്‌ല റാഷിദ്

എന്നാല്‍, ഈ ആരോപണങ്ങളെല്ലാം സൈന്യം തള്ളിയിരുന്നു. കശ്മീരിനെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് സൈന്യം പറഞ്ഞത്. ഷെഹ്‌ല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നുമാണ് സൈന്യം തിരിച്ചടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook