/indian-express-malayalam/media/media_files/uploads/2019/08/shehla.jpg)
ന്യൂഡല്‍ഹി: ആക്ടിവിസ്റ്റും കശ്മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാവുമായ ഷെഹ്‌ലാ റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന പ്രസ്താവനയാണ് ഷെഹ്‌ലാ റാഷിദ് നടത്തിയത്.
ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 124 എ, 153 എ, 153, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനു പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‌ല റാഷിദിന്റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. ഓഗസ്റ്റ് 18 ട്വീറ്റുകളാണ് കേസിന് പ്രധാന കാരണം.
Some of the things that people coming from Kashmir say about the situation:
1) Movement within Srinagar and to neighbouring districts is more or less permitted. Local press is restricted.
2) Cooking gas shortage has started to set in. Gas agencies are closed.
— Shehla Rashid شہلا رشید (@Shehla_Rashid) August 18, 2019
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന് ഷെഹ്‌ല ആരോപിക്കുന്നു. ക്രമസമാധാന പാലനത്തില്‍ കശ്മീര്‍ പൊലീസിന് അധികാരമില്ലാത്ത അവസ്ഥയാണെന്ന് ജനങ്ങള്‍ പറയുന്നതായി ഷെഹ്‌ല ആരോപിച്ചു. എല്ലാം സൈന്യത്തിന്റെ കൈകളിലാണെന്നാണ് ജനം പറയുന്നതെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം സൈന്യം തള്ളിയിരുന്നു. കശ്മീരിനെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് സൈന്യം പറഞ്ഞത്. ഷെഹ്‌ല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നുമാണ് സൈന്യം തിരിച്ചടിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.