/indian-express-malayalam/media/media_files/2026/01/21/cow-slaughter-2026-01-21-18-42-33.jpg)
എഐ നിർമിത ചിത്രം
ലഖ്‌നൗ: കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ രണ്ടു വട്ടം കള്ള കേസിൽ കുടുക്കാൻ ശ്രമിച്ച യുവതിയുടെ പദ്ധതി പൊളിച്ച് പൊലീസ്. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ യുവതിയാണ് ഭോപ്പാൽ സ്വദേശിയായ കാമുകനൊപ്പം ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ഭർത്താവ് തടസ്സമാകുമെന്ന് കണ്ടതോടെയാണ് ഇയാളെ കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിടുകയുമായിരുന്നു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹ മോചനത്തിന് കേസ് കൊടുക്കാനും യുവതി പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആദ്യ ശ്രമം. ഭർത്താവിന്റെ വാഹനത്തിൽ യുവതിയുടെ കാമുകൻ രണ്ട് കിലോ ഇറച്ചി ഒളിപ്പിച്ചു വെച്ചു. തുടർന്ന് ഹിന്ദു സംഘടനകളെ വിവരം അറിയിച്ചു. പൊലീസ് പരിശോധനയിൽ ഇറച്ചി കണ്ടെത്തുകയും പേപ്പർ വ്യവസായ ബിസിനസുകാരനായ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഒരു മാസത്തിന് ശേഷം അദ്ദേഹം ജാമ്യത്തിലിറങ്ങി.
Also Read: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാരിന്റെ നിർണായക ഇടപെടൽ; വരുന്നു കിൽ സ്വിച്ച്
ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ജനുവരി 14-ന് രണ്ടാമത്തെ പ്ലാൻ നടപ്പിലാക്കി. ഇത്തവണ ഭർത്താവിന്റെ ഫോൺ രഹസ്യമായി കൈക്കലാക്കി ഒരു ഓൺലൈൻ ഇ-റിക്ഷ ബുക്ക് ചെയ്ത് അതിൽ പത്തു കിലോ ഇറച്ചി പാക്ക് ചെയ്ത് കടത്തി. ഭർത്താവിന്റെ ഫാക്ടറിക്ക് സമീപം ഇറച്ചി എത്തിച്ച് അവിടെ വെച്ച് പൊലീസിനെക്കൊണ്ട് പിടിപ്പിക്കാനായിരുന്നു ശ്രമം.
ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് വീട്ടിൽ രഹസ്യമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ഈ വിവരം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് യുവതി ഭർത്താവിന്റെ ഫോൺ മോഷ്ടിക്കുന്നതും കാമുകനുമായി സംസാരിക്കുന്നതും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകൻ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതി പരിസരത്ത് ഈ കേസുമായി ബന്ധപ്പെട്ട് വലിയ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. യുവതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോടതി വളപ്പിൽ എത്തിയത് അഭിഭാഷകരുടെ പ്രതിഷേധത്തിന് കാരണമായി. ഈ ബഹളത്തിനിടയിൽ യുവതി അവിടെ നിന്നും രക്ഷപ്പെട്ടു. നിലവിൽ യുവതി ഒളിവിലാണ്, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതിയെ സഹായിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീക്കും കാമുകനുമെതിരെ ഗോവധ നിയമപ്രകാരവും ബിഎൻഎസ് ഗൂഢാലോചന വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി ശ്രീവാസ്തവ പറഞ്ഞു. ഭർത്താവിനെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഫ്രാൻസിന്റെ ജി-7 ക്ഷണം തള്ളി ട്രംപ്; മക്രോണിന് രാഷ്ട്രീയ ആയുസ്സില്ലെന്നും വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us