Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

പട്നസാഹിബില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാര്‍ത്ഥി; ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും

സിന്‍ഹ പട്നസാഹിബില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചേക്കും

പട്‌ന: ബീഹാറില്‍ എന്‍.ഡി.എയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പട്നസാഹിബില്‍ നിന്ന് മത്സരിക്കും. മോദിയുടെ വിമര്‍ശകനായ സിറ്റിങ്ങ് എം.പി നടന്‍ ശത്രുഘ്നന്‍ സിന്‍ഹ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. ഇതോടെ സിന്‍ഹ പട്നസാഹിബില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചേക്കും.

ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ തവണ പ്രതിനിധീകരിച്ച ബീഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തിൽ തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാര്‍ട്ടി നേതൃത്വത്തേയും നിരന്തരം വിമര്‍ശിച്ചതിന്റെ പേരിലാണ് ബിജെപി ശത്രുഘൻ സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചത്.

കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ബിജെപി വിമത നേതാവായ കീര്‍ത്തി ആസാദിനെയും കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shatrughan sinha snubbed bjp fields ravi shankar prasad from patna sahib

Next Story
2000 ആഡംബര കാറുകളുമായി പോയ കപ്പല്‍ അറ്റ്‍ലാന്റിക് സമുദ്രത്തില്‍ കത്തിയമര്‍ന്നു; നഷ്ടം കോടികള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com