Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

‘അംഗീകരിച്ചില്ലെങ്കിലും അഭിപ്രായത്തെ ബഹുമാനിക്കണം’; കോണ്‍ഗ്രസുകാരോട് ശശി തരൂര്‍

താന്‍ മോദി സ്തുതിയല്ല നടത്തിയതെന്നും മോദിക്ക് ജനങ്ങളുമായി കണക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അത് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നുമാണ് ശശി തരൂര്‍ ലേഖനത്തില്‍ പയുന്നത്

shashi tharoor, ശശി തരൂർ,trivandrum, തിരുവനന്തപുരം,loksabha election,ലോകസഭാ തിരഞ്ഞെടുപ്പ്, congress, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. തന്റെ സമീപനത്തെ അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരോടായി ശശി തരൂര്‍ പറഞ്ഞത്.

”ഞാന്‍ മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ്. ഭരണഘടനാ തത്വങ്ങളേയും മൂല്യങ്ങളേയും പ്രതിരോധിക്കുന്നതിനാലാണ് ഞാന്‍ മൂന്ന് തിരഞ്ഞെടുപ്പുകള്‍ ജയിച്ചത്. എന്റെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസുകാരോട് എനിക്ക് പറയാനുള്ളത്, അംഗീകരിച്ചില്ലെങ്കിലും എന്റെ സമീപനത്തെ ബഹുമാനിക്കണം എന്നാണ്” തരൂര്‍ ട്വീറ്റില്‍ പറയുന്നു.

ദ പ്രിന്റിലെഴുതിയ തന്റെ ലേഖനത്തോടൊപ്പമായിരുന്നു തരൂരിന്റെ ട്വീറ്റ്. ലേഖനത്തിലും തന്റെ നിലപാട് വ്യക്തമാക്കുകയാണ് തരൂര്‍. താന്‍ മോദി സ്തുതിയല്ല നടത്തിയതെന്നും മോദിക്ക് ജനങ്ങളുമായി കണക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അത് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നുമാണ് ശശി തരൂര്‍ ലേഖനത്തില്‍ പയുന്നത്.

Read More: അവസര സേവകർ എന്നും പാർട്ടിക്ക് ബാധ്യത; ശശി തരൂരിനെതിരെ മുല്ലപ്പള്ളി

ശശി തരൂരിന്റെ മോദി സ്തുതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അവസര സേവകര്‍ എന്നും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും, ഇനിയും അത്തരം ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എ.പി.അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.

എന്ത് സാഹചര്യത്തിലാണ് തരൂര്‍ മോദി അനുകൂല പ്രസ്താവന നടത്തിയതെന്ന് അറിയില്ല. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഇത് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ALso Read: മോദി സ്തുതി; തരൂരില്‍ നിന്നും കോണ്‍ഗ്രസ് വിശദീകരണം തേടി

മാനസാന്തരം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെയാണ് മനം മാറ്റമുണ്ടായത്. നിരവധി നേതാക്കളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ശശി തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശശി തരൂരില്‍ നിന്നും കെപിസിസി വിശദീകരണം തേടിയിട്ടുണ്ട്. തരൂരിന്റെ വിശദീകരണം ലഭിച്ചതിന് ശേഷമേ നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. വിശദീകരണം ലഭിച്ചാല്‍ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും അന്തിമ തീരുമാനം എഐസിസിയുടേതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shashi tharoor tweet on criticism by fellow congressmen291001

Next Story
Southern Railway Schedule, 27 August 2019: പാളത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതം തടസപ്പെട്ടുkottayam,കോട്ടയം, suicide,ആത്മഹത്യ, train, ട്രെയിന്‍,pallikathod,പള്ളിക്കത്തോട്, malottu, മൂലാട്, couple, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com