ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. മാധ്യമപ്രവര്‍ത്തകന്റെ മുഖംമൂടി ധരിച്ചയാള്‍ ആള്‍ക്കാരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി പടച്ചുവിട്ട കല്ലുവെച്ച നുണയാണ് വാര്‍ത്തയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ടെലിവിഷന്‍ റേറ്റിംഗിനും സ്വന്തം നേട്ടത്തിനും വേണ്ടി ഒരാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാനലിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് കഴിഞ്ഞ ദിവസം തരൂരിനെതിരായി വാര്‍ത്ത പുറത്തുവിട്ടത്. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ .
ലീല ഹോട്ടലിലെ 307ആം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. എന്നാല്‍ 345ആം നമ്പര്‍ മുറിയിലാണ് സുനന്ദ മൃതദേഹം കാണപ്പെട്ടത്. സുനന്ദ പുഷ്‌കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും വിശ്വസ്തന്‍ നാരായണനുമായും നടത്തി സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടു.