ബിജെപി യില്‍ ചേരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ശശി തരൂര്‍. താന്‍ ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്ത കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണത്തില്‍ ഒരു അടിസ്ഥാനവുമില്ല എന്നും. താന്‍ ഇത് പാടെ നിഷേധിക്കുന്നു എന്നുമാണ് തരൂര്‍ പറഞ്ഞത്. ട്വിട്ടറിലൂടെയാണ് അദ്ദേഹം തന്‍റെ രാഷ്ട്രീയം വ്യക്തമാക്കിയത്.
3/3 Rumours of my joining @BJP4India have been floated periodically w/no basis whatsoever. I deny them categorically &without qualification.
— Shashi Tharoor (@ShashiTharoor) April 9, 2017
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്നും ശശി തരൂര്‍ അടക്കം നാലു പ്രമുഖര്‍ ബിജെപിയിലേക്ക് പോവുന്നു എന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയത്.
പിന്നാലെ തന്നെ, ഇത് നിഷേധിച്ചുകൊണ്ട് കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ രംഗത്തു വന്നിരുന്നു “ഭാഗ്യാന്വേഷികള്‍ ആണ് ബിജെപി യിലേക്ക് പോവുന്നത്” എന്നു പറഞ്ഞ എം എം ഹസന്‍ ശശി തരൂരുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് സംഭവത്തിന്‍റെ നിജസ്ഥിതി താന്‍ നേരിട്ട് ബോധ്യപ്പെടുത്തി എന്നും പറഞ്ഞിരുന്നു.
ഇരുമുന്നണികളില്‍ നിന്നും ധാരാളംപേര്‍ ബിജെപി യിലേക്ക് വരുന്നു എന്ന് ബിജെപി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തെ പിന്‍പറ്റി കോടിയേരി നടത്തിയ പ്രസ്താവനയാണ് ശശി തരൂര്‍ ബിജെപിയില്‍ ചേരുന്നു എന്നരീതിയിലുള്ള അഭ്യൂഹങ്ങള്‍ക്കു വഴിവെച്ചത്.