ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണെന്ന് ഒരിക്കൽ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എംപി. ബെംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി ആൻഡ് ഹിസ് ഇന്ത്യ” എന്ന തന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയിലായിരുന്നു തരൂരിന്റെ പരാമർശം.

മാധ്യമപ്രവർത്തകനായ വിനോദ് ജോസിനോട് ആര്‍എസ്എസ് നേതാവ് ഈ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആര്‍എസ്എസ്സുമായി ചേര്‍ന്നു പോകുന്നത് അല്ലയെന്നും തരൂർ.

“നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലുള്ള തേളിനെപ്പോലെയാണ്. കൈ ഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല, കാരണം അത് കടിച്ചേക്കാം. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പ് ഉപയോഗിച്ച് തട്ടികളയാനും സാധിക്കില്ല.” തരൂര്‍ പറഞ്ഞു.

അതേസമയം തരൂരിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ശിവനെ അവഹേളിക്കുന്ന പ്രസ്താവനയായാണ് തരൂരിന്റെതെന്നും സംഭവത്തിൽ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അവശ്യപ്പെട്ടു. ശിവഭക്തനാണെന്ന് സ്വയം അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി വിഷയത്തിൽ മറുപടി പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ