scorecardresearch

മോദിയുടെ രാംനാഥ് ഗോയങ്കെ പ്രഭാഷണത്തെ പ്രകീർത്തിച്ച് ശശി തരൂർ

നേരത്തെ രാംനാഥ് ഗോയങ്കെ പ്രഭാഷണത്തിൽ ബിഹാറിലെ എൻഡിഎയുടെ വിജയത്തെ പരാമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു

നേരത്തെ രാംനാഥ് ഗോയങ്കെ പ്രഭാഷണത്തിൽ ബിഹാറിലെ എൻഡിഎയുടെ വിജയത്തെ പരാമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
Modi and Taroor

മോദിയെ പ്രകീർത്തിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണ പരമ്പരയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രകീർത്തിച്ചാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.  കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയിൽ നിന്ന് മുന്നോട്ടുപോകണമെന്ന്പ്രധാനമന്ത്രി പ്രഭാഷണത്തിൽവാദിക്കുകയും ചെയ്തതായി ശശി തരൂർ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുകൊണ്ടുള്ള തരൂരിന്റെ പോസ്റ്റ് കോൺഗ്രസിനുള്ളിൽ അദ്ദേഹത്തിനെതിരെയുള്ള എതിർപ്പ് വീണ്ടും വർധിപ്പിച്ചതായാണ് സൂചന.

Advertisment

Also Read:ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണം; പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ഇന്ത്യ വളർന്നുവരുന്നവിപണി മാത്രമല്ല, മറിച്ച് ലോകമാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ശശി തരൂർ കുറിച്ചു. മഹാമാരി പോലുള്ള ആഗോള പ്രതിസന്ധികൾ അതിജീവിച്ചതിനാലും റഷ്യ-യുക്രൈൻ സംഘർഷത്തിനിടയിലും മുന്നോട്ട് പോകുന്നതിനാലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധ നേടി. താൻ എപ്പോഴും ഇലക്ഷൻ ഇലക്ഷൻ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി താൻ വാസ്തവത്തിൽ ഇമോഷണൽ മോഡിലായിരുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു-തരൂർ കുറിച്ചു. 

Also Read:ബിഹാറിൽ ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയം; കൂടുതൽ സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തി: പ്രധാനമന്ത്രി

Advertisment

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം കൊളോണിയൽ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതിനെ കുറിച്ചായിരുന്നുവെന്ന് തരൂർ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം, ഭാഷകൾ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയിലുള്ള അന്തസ്സ് വീണ്ടെടുക്കാൻ പത്തുവർഷക്കാലയളവുള്ള ഒരു ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. " സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടി വ്യഗ്രതയോടെയിരിക്കാൻ രാജ്യത്തോടുള്ള ഒരു സാംസ്‌കാരിക ആഹ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സദസ്സിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ട്." - തരൂർ കുറിച്ചു.

നേരത്തെ രാംനാഥ് ഗോയങ്കെ പ്രഭാഷണത്തിൽ ബിഹാറിലെ എൻഡിഎയുടെ വിജയത്തെ പരാമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.ബിഹാറിൽ പുരഷന്മാരെക്കാൾ കൂടുതലായി സ്ത്രീ വോട്ടർമാർ  പോളിംഗ് ബൂത്തുകളിലെത്തിയെന്നും ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read:ബിഹാർ ജനത പതിനായിരം രൂപയ്ക്ക് തങ്ങളുടെ ഭാവി തുലയ്ക്കുമെന്ന് കരുതുന്നില്ല: പ്രശാന്ത് കിഷോർ

ഇന്ത്യ വെറുമൊരു വളർന്നുവരുന്ന വിപണി മാത്രമല്ലെന്നും വളർന്നുവരുന്ന മാതൃക കൂടിയാണെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. " രാജ്യത്തിന്റെ വികസനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തണം. കഴിഞ്ഞ ദശകങ്ങളിൽ ചില പാർട്ടികൾ അവരുടെ സ്വന്തം താൽപ്പര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് നമ്മൾ കണ്ടതാണ്. എന്നാൽ 12 കോടി ശുചിമുറികൾ നിർമ്മിക്കാനുള്ള ഞങ്ങളുടെ ദൗത്യം തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനത്തിന് വിധിക്കപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിച്ചു"- അദ്ദേഹം പറഞ്ഞു.

Read More: ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്

Shashi Tharoor Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: