/indian-express-malayalam/media/media_files/2025/11/22/congress-mp-shashi-tharoor-2025-11-22-16-55-56.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയിരിക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് നേതാവ് ശശി തരൂരിന് ക്ഷണം. എന്നാൽ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ചടങ്ങിലേക്ക് ക്ഷണമില്ല. രാഷ്ട്രപതി ഭവനിലാണ് അത്താഴ വിരുന്ന് ഒരുക്കിയത്.
അത്താഴവിരുന്നിലേക്ക് രാഹുലിനെയും ഖാർഗെയെയും ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, തന്നെ അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. പാർലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കി ശശി തരൂരിനെ മാത്രം ക്ഷണിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
'ഇത്തരമൊരു ക്ഷണം നൽകിയവർ ചോദ്യങ്ങൾ ഉന്നയിക്കുന്നു. സ്വീകരിച്ചവരും സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാണെന്ന്,' കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. നമ്മുടെ നേതാക്കളെ ക്ഷണിക്കാതെ നമ്മളെ ക്ഷണിച്ചാൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം എന്നും, തരൂരിന്റെ പേര് പരാമർശിക്കാതെ പവൻ ഖേര പറഞ്ഞു.
Also Read: വ്യാപാരത്തിലും ഊർജ്ജ സുരക്ഷയിലും കൈകോർത്ത് ഇന്ത്യയും റഷ്യയും; നിർണ്ണായക കരാറുകളിൽ ധാരണ
മോദി സർക്കാരിന്റെ അരക്ഷിതാവസ്ഥ കാരണമാണ് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സർക്കാർ ഒഴിവാക്കിയതെന്ന് രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡൻ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചത്.
Read More: ഇൻഡിഗോയ്ക്ക് ആശ്വാസം; പ്രതിവാര വിശ്രമ നിബന്ധന പിൻവലിച്ച് ഡിജിസിഎ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us