/indian-express-malayalam/media/media_files/uploads/2023/08/Sasi-Tharoor.jpg)
'മണിപ്പൂരിനേക്കാള്‍ ഗൗരവമേറിയ ഒരു പ്രശ്നം രാജ്യത്തില്ല, പ്രധാനമന്ത്രിക്ക് എങ്ങനെ മിണ്ടാതിരിക്കാനാകും?'
ന്യൂഡല്‍ഹി: താന്‍ വ്യക്തിപരമായി പാര്‍ലമെന്റിനെ തടസ്സപ്പെടുത്തുന്ന ആളല്ലെന്നും എന്നാല്‍ തങ്ങള്‍ പൂര്‍ണമായും ഒരു മൂലയില്‍ ഒതുങ്ങിയതായി തോന്നിയതിനാലാണ് പ്രതിപക്ഷം ഇങ്ങനെ ചെയ്യുന്നതെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയുണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, പാര്‍ലമെന്റ് സമ്മേളനത്തിന് തടസമാകുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് തരൂര്‍ സംസാരിക്കുന്നു.
''എംപിമാരുടെ പെരുമാറ്റത്തില്‍ സ്പീക്കര്‍ അസ്വസ്ഥനായതില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നി. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാകുന്നു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയില്‍ നിന്നാണ് ഇത് ആദ്യമുണ്ടായത്, അവര്‍ പതിവായി തടസ്സങ്ങള്‍ സൃഷ്ടിച്ചു. വ്യക്തിപരമായി, ഞാന്‍ തടസ്സപ്പെടുത്തലിന്റെ ആരാധകനല്ല. പക്ഷേ പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാക്കണം. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഒരു ബൃഹത്തായ പ്രശ്നമുണ്ട്. മണിപ്പൂരില്‍ ധാരാളം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, 60,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു, വീടുകളും പള്ളികളും നശിപ്പിക്കപ്പെട്ടു, ഒരു മന്ത്രിയുടെ വീട് പോലും കത്തിച്ചു. നമ്മുടെ രാജ്യത്ത് ഇതിനെക്കാളും ഗുരുതരമായ മറ്റൊരു വിഷയം എന്താണ്? പ്രധാനമന്ത്രിക്ക് എങ്ങനെ മിണ്ടാതിരിക്കാനാകും? പ്രതിപക്ഷം പറയുന്നത് ഇതാണ്: പ്രധാനമന്ത്രി വന്ന് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളോട് പറയട്ടെ. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി സഭയെ അഭിസംബോധന ചെയ്തതുള്‍പ്പെടെയുള്ള പൂര്‍വാനുഭവങ്ങളുണ്ട്. അത് ന്യായമായ ആവശ്യമാണ്.
രണ്ടാമതായി, പ്രധാനമന്ത്രിയെ കൊണ്ട് സംസാരിക്കാന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോള്‍, അത്യപൂര്‍വമായ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു സര്‍ക്കാര്‍ ചര്‍ച്ചയെ സമ്മേളനത്തിന്റെ അവസാനത്തിലേക്ക് തള്ളിവിട്ടു. ഇത് അങ്ങേയറ്റം അസാധാരണമാണ്, കാരണം നിങ്ങള്‍ക്ക് ഇത് ഷെഡ്യൂള്‍ ചെയ്യാന്‍ 10 ദിവസമുണ്ടെന്ന് നിയമം പറയുന്നു, അത് 10 പ്രവൃത്തി ദിവസങ്ങളായി വ്യാഖ്യാനിക്കാന്‍ അവര്‍ തിരഞ്ഞെടുത്തു, അത് പറഞ്ഞതല്ല. എന്റെ മനസ്സില്‍ സദാചാര വിരുദ്ധമായ കാര്യങ്ങളെ അവര്‍ പൂര്‍ണ്ണമായി മുതലെടുത്തു. ആഗസ്റ്റ് 5-ന് മുമ്പ് ചര്‍ച്ച നടക്കേണ്ടതായിരുന്നു, അതായത് 10 സാധാരണ ദിവസങ്ങള്‍. നാളെ തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ സ്പീക്കറുടെ റൂളിംഗ് അന്തിമമാണ്, അദ്ദേഹം സര്‍ക്കാരിന് അനുകൂലമായി വിധിച്ചു.''
''പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളുടെയും നടപടിക്രമങ്ങളുടെയും പൂര്‍ണ്ണമായി ലംഘിച്ച് ബില്ലിന് ശേഷം ബില്ല് പാസാക്കല്‍ അവര്‍ തിരഞ്ഞെടുത്തു എന്നതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നത്. ഇന്ത്യയിലെ പാര്‍ലമെന്ററി നിയമങ്ങള്‍ക്കായുള്ള ഗീത അല്ലെങ്കില്‍ ബൈബിളാണ് എം എന്‍ കൗളിന്റെയും എസ് എല്‍ ഷക്ധേറിന്റെയും 'പ്രാക്ടീസ് ആന്‍ഡ് പ്രൊസീജിയര്‍ ഓഫ് പാര്‍ലമെന്റ്' നിങ്ങള്‍ പേജ് 772-ലേക്ക് പോയാല്‍, അവിശ്വാസ പ്രമേയം തീര്‍പ്പുകല്‍പ്പിക്കാതെ ഇരിക്കുമ്പോള്‍ നയപരമായ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി പറയുന്നു - നിയമനിര്‍മ്മാണം വ്യക്തമായും കാര്യമായ നയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 27 അവിശ്വാസ പ്രമേയങ്ങളില്‍ ഈ തത്വം മാനിക്കപ്പെട്ടു. ഈ ബി.ജെ.പി സര്‍ക്കാര്‍ 2018ല്‍ ഇതുപോലെ രണ്ട് ബില്ലുകള്‍ പാസാക്കി, ഇപ്പോള്‍ എട്ടോ ഒമ്പതോ ബില്ലുകള്‍ പാസാക്കി. സഭ നടത്തിക്കൊണ്ടുപോകേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നു, അവര്‍ പ്രതിപക്ഷത്തെ സമീപിക്കുകയും സഭ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കാന്‍ അവരുമായി വിട്ടുവീഴ്ച ചെയ്യുകയും വേണം ശശി തരൂര്‍ പറഞ്ഞു.'' കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.