/indian-express-malayalam/media/media_files/uploads/2017/04/shashi-tharoorttt.jpg)
ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​നാ ഓ​ഫീ​സ​ർ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​തി​നെ​തി​രെ പ്ര​മേ​യം ത​യാ​റാ​ക്കാ​ൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹായം. ക​ൽ​ഭൂ​ഷ​ൻ സം​ഭ​വ​ത്തി​ൽ പാക്കിസ്ഥാനെതിരെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ്ര​മേ​യ​ത്തി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കാ​ന്‍ സു​ഷ​മ സ്വ​രാ​ജ് കോ​ൺ​ഗ്ര​സ് എം​പിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സുഷമയുടെ അഭ്യര്‍ത്ഥന സന്തോഷപൂര്‍വം സ്വീകരിച്ച തരൂര്‍ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ അ​നു​മ​തി തേ​ടി. തുടര്‍ന്നാണ് ശേ​ഷം തരൂര്‍ പ്രമേയം തയ്യാറാക്കിയത്. കു​ൽ​ഭൂ​ഷ​ണി​ന് എ​തി​രാ​യ പാ​ക് ന​ട​പ​ടി ഇ​ന്ത്യ​യി​ലെ എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു ദൗ​ത്യം ത​ന്നെ ഏ​ൽ​പ്പി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ​ശി ത​രു​ർ എന്‍ഡിടിവിയോട് പ​റ​ഞ്ഞു.
2008 മും​ബൈ ആ​ക്ര​മ​ണ​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ സാ​ഖി​യു​ർ റ​ഹ്മാ​ൻ ല​ഖ്​വി​യെ പാ​കി​സ്ഥാ​ൻ മോ​ചി​പ്പി​ച്ച​തി​നെ​തി​രെ പ്രസ്താവന തയ്യാറാക്കാന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ ആവശ്യപ്പെട്ടതും തരൂരിനോട് ആയിരുന്നു. അന്നും ആ ചുമതല തരൂര്‍ ഭംഗിയായി നിര്‍വഹിച്ചു.
കുല്‍ഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കാനുളള തീരുമാനവുമായി മുന്നോട്ടുപോയാൽ പാക്കിസ്ഥാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സുഷമ സ്വരാജ് പ്രസ്താവനയില്‍ പറഞ്ഞത്. കുല്‍ഭൂഷൺ ജാദവ് കുറ്റക്കാരനാണെന്നതിന് തെളിവില്ല. ജാദവിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും. ജാദവിന് ആവശ്യമായ നിയമസഹായം ഇന്ത്യ ലഭ്യമാക്കും. യുഎന്നിൽ ഉൾപ്പെടെ മറ്റു ഉന്നത തലത്തിലും ഇന്ത്യ ഈ വിഷയം മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുമെന്നും സുഷമസ്വരാജ് പാർലമെന്റിൽ പറഞ്ഞു.
ജാദവിന്റെ കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തര സമ്പർക്കത്തിലാണ്. എന്ത് വിലകൊടുത്തും ജാദവിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നും സുഷമ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.