ഫെയ്സ്ബുക്ക് ഇന്ത്യ തലവൻ അജിത് മോഹൻ ബുധനാഴ്ച പാർലമെന്റ് സമിതിക്ക് മുൻപാകെ ഹാജരായി. അജിത് മോഹനെ കൂടാതെ ചില സർക്കാർ ഉദ്യോഗസ്ഥരും ഏതാനും വിദഗ്ധരും പാനലിനു മുന്നിൽ ഹാജരായി.
ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ ഫെയ്സ്ബുക്ക് അധികൃതരുമായുള്ള ചർച്ച ഇനിയും തുടരാൻ പാനൽ തീരുമാനിച്ചതായി യോഗത്തിന് ശേഷം തരൂർ ട്വീറ്റ് ചെയ്തു.
“അമിതമായി മാധ്യമങ്ങൾ താൽപ്പര്യം പ്രകടിപ്പിക്കുന്ന ഇപ്പോൾ നിർത്തിവച്ച പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലെ നടപടികളോടുള്ള മാധ്യമങ്ങളുടെ താൽപ്പര്യത്തിന് മറുപടിയായി എനിക്ക് പറയാൻ കഴിയുന്നത് ഇതാണ്: ഞങ്ങൾ മൂന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി, പിന്നീട് ഫെയ്സ്ബുക്ക് പ്രതിനിധികളടക്കമുള്ളവരുമായി ചർച്ച പുനരാരംഭിക്കാൻ ഏകകണ്ഠമായി സമ്മതിച്ചു,” അദ്ദേഹം ട്വീറ്റ് ചെയ്തു.
യോഗവുമായി ബന്ധപ്പെട്ട് എംപി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെപ്റ്റംബർ 10 ന് ഫേസ്ബുക്ക് പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കുന്നതിന് നിർദേശം വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിച്ചില്ല. ചില അംഗങ്ങൾ കമ്മിറ്റി പുനസംഘടിപ്പിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ചവരാണ് ചർച്ച 10ന് വീണ്ടും നടത്തുന്നതിനെ എതിർത്തത്.
“പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഡിജിറ്റൽ സുരക്ഷ, സ്ത്രീകളുടെ സുരക്ഷ, ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുക എന്നീ വിഷയങ്ങളിൽ തരൂറിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ഫേസ്ബുക്കിന്റെ പ്രതിനിധികളോട് അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു.
ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥർ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട നയങ്ങളിൽ ഭരണകക്ഷി ബിജെപിക്ക് അനുകൂലമായി ഇടപെടുന്നുവെന്ന് യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സമിതി ഫെയ്സ്ബുക്ക് അധികൃതരെ വിളിപ്പിച്ചത്.
Read More: ശശി തരൂരിനെ ഐടി സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ദുബെ; ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്
ബിജെപിയുമായി ബന്ധപ്പെട്ടതും, ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പറയുന്നു. ബിജെപി നേതാക്കൾക്കെതിരേ “നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്,” എന്ന് ഫെയ്സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായും ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പറയുന്നു.
Read More: Parliament panel ‘discussion’ with Facebook to continue: Shashi Tharoor