Latest News

‘ചെറിയൊരു പിശക്’; മോദിയോട് ക്ഷമ ചോദിച്ച് തരൂർ, കാരണം ഇതാണ്

തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാൽ അത് സമ്മതിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് തരൂർ ട്വീറ്റിൽ പറഞ്ഞിരിക്കുന്നു

Shashi Tharoor, ശശി തരൂർ, Shashi Tharoor on narendra modi, നരേന്ദ്ര മോദി, narendra modi, മോദി സ്തുതി, Shashi Tharoor praises Shashi Tharoor, കോൺഗ്രസ്, BJP, Congress, ബിജെപി, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ക്ഷമ ചോദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പങ്ക് വിസ്‌മരിച്ചെന്ന് ആരോപിച്ച് നരേന്ദ്ര മോദിക്കെതിരെ ശശി തരൂർ ഇന്നലെ പ്രസ്‌താവന നടത്തിയിരുന്നു. ഈ പ്രസ്‌താവന തെറ്റായിപ്പോയെന്നും ക്ഷമ ചോദിക്കുകയാണെന്നും ശശി തരൂർ പുതിയ ട്വീറ്റിൽ പറഞ്ഞിരിക്കുന്നു.

ബംഗ്ലാദേശിന്റെ വിമോചന സമരത്തിൽ ഇന്ദിര ഗാന്ധിയുടെ പങ്ക് തള്ളുന്നതാണ് മോദിയുടെ പ്രസ്‌താവനയെന്ന് പെട്ടെന്നുള്ള വായനയിൽ താൻ തെറ്റിദ്ധരിച്ചതാണെന്ന് ശശി തരൂർ സമ്മതിക്കുന്നു.

തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാൽ അത് സമ്മതിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് തരൂർ ട്വീറ്റിൽ പറഞ്ഞിരിക്കുന്നു. ഇന്നലെ ചില തലക്കെട്ടുകളും ട്വീറ്റുകളും വേഗത്തിൽ വായിച്ചതിൽ നിന്നാണ് ഇന്ദിര ഗാന്ധിയുടെ പങ്ക് നരേന്ദ്ര മോദി വിസ്‌മരിച്ചതായി താൻ ട്വീറ്റ് ചെയ്‌തതെന്നും എന്നാൽ വാസ്‌തവം അതല്ലെന്ന് വ്യക്തമായെന്നും തരൂർ പറയുന്നു. ട്വീറ്റിന്റെ അവസാനത്തിൽ ഇന്നലെ നടത്തിയ വിമർശനത്തിനും പരിഹാസത്തിനും തരൂർ മോദിയോട് ക്ഷമ ചോദിച്ചിട്ടുമുണ്ട്. ബംഗ്ലാദേശിന്റെ വിമോചനത്തിൽ ഇന്ദിര ഗാന്ധി വഹിച്ച പങ്കിനെ കുറിച്ച് നരേന്ദ്ര മോദി സംസാരിച്ചതിന്റെ വാർത്തയും തരൂർ ട്വീറ്റിൽ പങ്കുവച്ചു.

Read Also: രാജ്യത്ത് വിതരണം ചെയ്‌തതിനേക്കാൾ കൂടുതല്‍ വാക്‌സിൻ മറ്റുരാജ്യങ്ങള്‍ക്ക് നൽകി; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി താൻ സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഞാൻ പങ്കെടുത്ത ആദ്യത്തെ പ്രക്ഷോഭങ്ങളിലൊന്നാണ് അതെന്നുമാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. “ഞാൻ പങ്കെടുത്ത ആദ്യത്തെ പ്രസ്ഥാനങ്ങളിലൊന്നാണ് ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരമെന്ന് അഭിമാനത്തോടെ നമ്മുടെ സഹോദരീസഹോദരന്മാരെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഞാനും എന്റെ സഹപ്രവർത്തകരും സത്യാഗ്രഹം നടത്തിയപ്പോൾ എനിക്ക് 20 ഓ 22 ഓ വയസ്സായിരുന്നു പ്രായം,” പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ മോദി പരാമർശിച്ചില്ലെന്നായിരുന്നു തരൂരിന്റെ പരിഹാസം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shashi tharoor admits mistake on pm modis bangladesh speech

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com