ന്യൂഡൽഹി: ദക്ഷിണേന്ത്യൻ തുറമുഖങ്ങൾ വഴിയുള്ള ബീഫ്​ കയറ്റുമതിയിൽ വൻ വർധനയെന്ന്​ റിപ്പോർട്ട്​. ബീഫ്​ കയറ്റുമതിയിൽ അഞ്ചിരട്ടിയുടെ വർധനയുണ്ടായിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. എന്നാൽ 2014-2015 വർഷവുമായി താരത്മ്യം ചെയ്യു​മ്പോൾ 2016–2017ൽ ഉത്തരേന്ത്യൻ തുറുമഖങ്ങൾ ബീഫ്​ കയറ്റുമതി കുറയുകയാണ്​ ചെയ്​തത്​. 14.76 ലക്ഷം ടണ്ണില്‍ (29,289.16 കോടി രൂപ) നിന്ന്​ 13.31 ലക്ഷമായാണ് (26,307.93 കോടി രൂപ)​ കുറഞ്ഞത്​.

മുംബൈ ഉള്‍പ്പടെയുള്ളവയില്‍ നിന്നുമാണ് ബീഫ് കയറ്റുമതി കുറഞ്ഞിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് വളരെ ദൂരെയാണ് ബീഫ് സംസ്‌കരിക്കുന്ന കേന്ദ്രങ്ങള്‍. ഇതുമൂലം, അനധികൃതമായാണോ കയറ്റുമതി നടത്തുന്നതെന്ന സംശയമാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. വിദേശങ്ങളിലേക്ക് ബീഫ് കയറ്റുമതി നടത്തുന്നതെന്ന സംശയമാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. മൈക്രോബയോളജിക്കല്‍ ടെസ്റ്റ് ഉള്‍പ്പടെ പൂര്‍ത്തിയായെങ്കില്‍ മാത്രമേ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പ്രാദേശിക ഉപയോഗത്തിന് മാത്രമായുള്ള കയറ്റുമതിയാണ്.

രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഭൂരിപക്ഷവും നിയന്ത്രിക്കുന്നത് സംഘപരിവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ