scorecardresearch

ചുമ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറിയെന്ന് ഗാംബിയന്‍ പൊലീസ്

ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിര്‍മ്മിച്ച ചുമ സിറപ്പ് കഴിച്ച് ഗാംബിയയില്‍ 69 കുട്ടികളാണ് മരിച്ചത്

ചുമ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറിയെന്ന് ഗാംബിയന്‍ പൊലീസ്

ന്യൂഡല്‍ഹി: ഹരിയാന ആസ്ഥാനമായുള്ള കമ്പനി നിർമ്മിച്ച ചുമ സിറപ്പുകൾ കഴിച്ച് ഗാംബിയയില്‍ 69 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയതായി ഗാംബിയന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രദേശിക ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ പ്രതീക്ഷയെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

കുറ്റകൃത്യത്തിന്റെ അന്തർദേശീയ സ്വഭാവം കണക്കിലെടുത്ത് ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിലെ അധികാരികള്‍ ഇന്റർപോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ ശൂപാര്‍ശകള്‍ പ്രകാരം, ഇന്റർപോൾ വഴിയോ സർക്കാരുകൾ തമ്മിലോ നടപടി സ്വീകരിക്കും,” ഗാംബിയൻ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള സഹകരണത്തില്‍ പ്രതീക്ഷയുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“ഞങ്ങളുടെ അന്വേഷണങ്ങൾ തുടരുകയാണ്, ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ ആരാണ് ഉത്തരവാദിയെന്ന് പറയുന്നതില്‍ കാര്യമില്ല. സംഭവത്തിൽ ആളുകൾ എല്ലായിടത്തും പ്രതിഷേധം നടത്തുകയാണ്, ഗാംബിയയിൽ നിന്നുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

“ഇന്ത്യയിലെ ഏജന്‍സികളുമായി ബന്ധപ്പെടുകയും നിരന്തരം വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ കണ്ടെത്തിയാല്‍ മുഴുവന്‍ വിവരങ്ങളും ഇന്ത്യയ്ക്ക് കൈമാറും. ഗാംബിയയിൽ കുറ്റവാളികൾ വിചാരണ ചെയ്യപ്പെടുമോ എന്നത് രാഷ്ട്രീയ തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിക്കേണ്ട വിഷയമാണ്,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Shared info on syrup deaths hope delhi will act against culprits gambian police