ന്യൂഡല്‍ഹി: നിതീഷ് കുമാർ എൻഡിഎ പിന്തുണയോടെ സർക്കാർ രൂപീകരിച്ചതോടെ ജെഡിയു വിൽ ആരംഭിച്ച തർക്കം രൂക്ഷമായി. ഇന്ന് ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) രാജ്യസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് ശരദ് യാദവിനെ നീക്കി.  പാർട്ടി താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് എൻഡിഎ പിന്തുണയോടെ വീണ്ടും സർക്കാ രൂപീകരിച്ച നിതീഷ് കുമാറിന്റെ തീരുമാനത്തെ ശരത് യാദവ് എതിർത്തിരുന്നു. നിതീഷിന്റെ തീരുമാനത്തെ തള്ളിയ ശരത് യാദവ് തന്റെ പിന്തുണ യുപിഎയ്ക്കാണ് എന്ന് വ്യക്തമാക്കിയിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് നിതീഷ് കുമാർ പക്ഷത്തിന്റെ കടുത്ത നടപടി സ്വീകരിച്ചത്.

രാമചന്ദ്ര പ്രസാദ് സിംഗിനാണ് രാജ്യസഭയിൽ ജെഡിയു നേതാവായി ചുമതല നൽകിയിരിക്കുന്നത്. നേരത്തേ,  ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം സർവ്വീസിൽ നിന്ന് സ്വയം വിരമിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ