ന്യൂഡൽഹി: ‘മകളുടെ മാനത്തെക്കാൾ വലുതാണ് വോട്ട് ‘എന്ന രാജ്യസഭാ എംപിയും ജെഡിയു നേതാവുമായ ശരദ് യാദവിന്റെ പ്രസ്‌താവന വിവാദമാകുന്നു. മകളുടെ മാനം നഷ്‌ടപ്പെട്ടാൽ ആ ദേശത്തിനാണ് അപമാനമെന്നും വോട്ട് ശരിയായി ചെയ്‌തില്ലെങ്കിൽ അത് രാജ്യത്തിന് മുഴുവൻ അപമാനമാണെന്നും ശരദ് യാദവ് പറഞ്ഞിരുന്നു. പട്‌നയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ശരദ് യാദവ് ഈ പരാമർശം നടത്തിയത്.
ശരദ് യാദവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷൻ രംഗത്തെത്തി. മുൻപ് പാർലമെന്റിൽ ദക്ഷിണേന്ത്യൻ സ്ത്രീകളെക്കുറിച്ചുള്ള ശരദ് യാദവിന്റെ പരാമർശവും വിവാദമായിരുന്നു.