മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ബിജെപിയില്‍ ചേരാന്‍ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാര്‍ എന്‍സിപി എംഎഎല്‍മാരുടെ യോഗം ചേര്‍ന്നുവെന്നതരത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശരദ് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ഇതാദ്യമായാണ് ശരദ് പവാര്‍ പ്രതികരിക്കുന്നത്. അജിത് പവാറിനെക്കുറിച്ചുള്ള ചര്‍ച്ച അടിസ്ഥാനരഹിതമാണ്. അജിത് പവാര്‍ എംഎല്‍എമാരുടെ യോഗമൊന്നും വിളിച്ചിട്ടില്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍, ഞങ്ങള്‍ എല്ലാവരും എന്‍സിപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്, ”ശരദ് പവാര്‍ ബാരാമതിയില്‍ പറഞ്ഞു.
‘പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് (ജയന്ത് പാട്ടീല്‍) തന്റെ പ്രദേശത്തെ ഒരു പ്രാദേശിക തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, മറ്റൊരു പാര്‍ട്ടി നേതാവ് അജിത് പവാറും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും എല്ലാവര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന്റെ തിരക്കിലുമാണ്,’ അദ്ദേഹം പറഞ്ഞു, ശരദ് പവാര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എന്‍സിപി എംപി സുപ്രിയ സുലെ വിഡയത്തില്‍ പതികരിക്കാന്‍ വിസമ്മതിച്ചു. ബാരാമതിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ശരദ് പവാറും സുപ്രിയ സുലെയും.
അതേസമയം അിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ എന്‍സിപി നേതാവ് എന്‍സിപിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎല്‍എയും പാര്‍ട്ടി വക്താവുമായ സഞ്ജയ് ഷിര്‍സാത്ത് അവകാശപ്പെട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തെ ശവദ് പവാര്‍ അംഗീകരിക്കുന്നില്ല, എന്‍സിപിയില്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ആ പാര്‍ട്ടിയില്‍ അജിത് പവാറിന് സ്വാധീനമില്ലെന്നാണ് തോന്നുന്നത്. അദ്ദേഹം എന്‍സിപി വിട്ട് ബിജെപിയിലും ശിവസേനയിലും ചേരുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് ഷിര്‍സത്ത് പറഞ്ഞു.