ബിജെപി ഇതര വേദി പുനരുജ്ജീവിപ്പിച്ചു; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

ഇതാദ്യമായാണ് ശരദ് പവാര്‍ രാഷ്ട്ര മഞ്ച് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ സന്ദര്‍ശിച്ചതിനു പിന്നാലെയാണു പവാറിന്റെ തീരുമാനം

Sharad Pawar, opposition meeting, Rashtra Manch, Non-BJP platform Rashtra Manch, prashant kishor, Sharad Pawar Rashtra Manch, Sharad Pawar BJP, BJP Sharad Pawar, Sharad Pawar Opposition meeting, Prashant Kishore Sharad Pawar, Sharad Pawar news, ie malayalam

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ ഫെഡറല്‍ മുന്നണി സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കിടെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയായ രാഷ്ട്ര മഞ്ചിന്റെ യോഗം വിളിച്ചുചേര്‍ത്ത് എന്‍സിപി നേതാവ് ശരദ് പവാര്‍. ഇന്ന് അദ്ദേഹത്തിന്റെ വസതിയിലാണ് യോഗം ചേരുന്നത്.

മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് 2018 ജനുവരിയില്‍ രൂപീകരിച്ച രാഷ്ട്രീയ വേദിയാണ് രാഷ്ട്ര മഞ്ച്. വേദിയുമയായി ഇതുവരെ ബന്ധമില്ലാത്ത പാര്‍ട്ടികളുടെ നേതാക്കളെ യോഗത്തിലേക്കു വിളിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് പവാര്‍ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ സന്ദര്‍ശിച്ചതിനു പിന്നാലെയാണു പവാറിന്റെ തീരുമാനം. ബിജെപിക്കെതിരെ ഫെഡറല്‍ മുന്നണി രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആഹ്വാനം ചെയ്ത അതേ സമയത്താണ് പവാറിന്റെ നീക്കം.

”പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ചിടത്തോളം, ഏറ്റവും മികച്ചത് സംഭവിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കരുത്, സന്നദ്ധതയുള്ളവരുമായി ചേര്‍ന്ന് ആരംഭിക്കുക. ഇത് സന്നദ്ധരുടെ കൂട്ടുകെട്ടായിരിക്കണം,”യശ്വന്ത് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാര്‍ച്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ടാണ് ശ്വന്ത് സിന്‍ഹ സജീവ രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തിയത്.

രാഷ്ട്ര മഞ്ചിന്റെ മുന്‍ യോഗങ്ങളില്‍ പങ്കെടുത്തവരില്‍ കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരി, ശത്രുഘണ്‍ സിന്‍ഹ, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി, എഎപി എംപി സഞ്ജയ് സിങ്, എന്‍സിപി എംപി മജീദ് മേമന്‍, എസ്പി നേതാവ് ഗാന്‍ഷ്യം തിവാരി, മുന്‍ ജെഡി (യു) നേതാവ് പവന്‍ വര്‍മ, രാഷ്ട്രീയേതര വ്യക്തിത്വങ്ങളായ മുന്‍ അംബാസഡര്‍ കെ സി സിങ്, പ്രൊഫ.അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതായാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.

Also Read: Coronavirus India Live Updates: മൂന്നാം തരംഗത്തിന് ഇന്ത്യ സ്വയം തയാറാകണം: രാഹുല്‍ ഗാന്ധി

ഇത്തവണ ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ മനോജ് കുമാര്‍ ഝാ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരിയും ശത്രുഘ്‌നന്‍ സിന്‍ഹയും ഇത്തവണ യോഗത്തിനെത്താന്‍ സാധ്യതയില്ല. താന്‍ പഞ്ചാബിലെ ലോക്‌സഭാ മണ്ഡലത്തിലാണെന്ന് തിവാരി പറഞ്ഞു.

ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝായും പങ്കെടുക്കില്ല. യോഗത്തിലേക്കു ക്ഷണം ലഭിച്ചെങ്കിലും ഇന്ന് ബിഹാറിലേക്ക് പോകാനിരിക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയും യോഗത്തില്‍ പങ്കെടുക്കാനിടയില്ല. ”പാര്‍ടി തലവന്മാരോ രാഷ്ട്രീയ ഔദ്യോഗിക പ്രതിനിധികളോ പങ്കെടുക്കുമോയെന്ന് ഞങ്ങള്‍ക്ക് അറിയില്ല … യോഗത്തിന്റെ ഘടനയും അജന്‍ഡയും എന്താണ് … ഒന്നും വ്യക്തമല്ല .. നാളെ രാവിലെ ഞങ്ങള്‍ അന്വേഷിക്കും,” ഡി രാജ തിങ്കളാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

യോഗം രാഷ്ട്ര മഞ്ച് വിളിച്ചുകൂട്ടിയപ്പോള്‍ ഇക്കാര്യം ശരദ് പവാറിനെ ഫോറത്തിന്റെ സ്ഥാപക അംഗമായ എന്‍സിപി നേതാവ് മേമന്‍ അറിയിച്ചിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. പവാര്‍ നാളെ ഡല്‍ഹിയിലായിരിക്കും. അതിനാല്‍ രാഷ്ട്ര മഞ്ചിലെ അംഗങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു … അദ്ദേഹത്തിന്റെ സ്ഥലത്ത് … അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” സിന്‍ഹ പറഞ്ഞു.

തനിക്ക് ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്നും ഭരണവര്‍ഗത്തിനെതിരെ 2024 ല്‍ ശക്തമായ പോരാട്ടം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ബിജെപി വിരുദ്ധ തെരഞ്ഞെടുപ്പ് മുന്നണിയുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

അത്തരമൊരു മുന്നണിക്ക് ആര് നേതൃത്വം നല്‍കുമെന്ന ചോദ്യത്തിന് ആ കെണിയില്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സിന്‍ഹയുടെ മറുപടി. ”1977 ല്‍ ആരാണ് പ്രസ്ഥാനത്തെ നയിച്ചത് … ആരായിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ഇതെല്ലാം ആളുകള്‍ വീഴുന്ന കെണികളാണ് …ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം നോക്കിയാല്‍, ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമയങ്ങളില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി മുഖങ്ങള്‍ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ക്കു മനസിലാകും … മിക്കപ്പോഴും അവര്‍ ഒരു മുഖവും പ്രഖ്യാപിച്ചിട്ടില്ല …ഇപ്പോഴും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. നമുക്ക് നോക്കാം … 2024 ഇനിയും മൂന്ന് വര്‍ഷം അകലെയാണ് … അപ്പോഴേക്കും പാലത്തിനടിയില്‍ ധാരാളം വെള്ളം ഒഴുകും,” അദ്ദേഹം പറഞ്ഞു.

സംയുക്ത പ്രതിപക്ഷ മുന്നണി സ്ഥാപിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് മുംബൈയില്‍ പറഞ്ഞു. സംയുക്ത പ്രതിപക്ഷ മുന്നണി രൂപീകരിക്കാനുള്ള ഉദ്ദേശ്യം പവാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റ തുടക്കം ഈ യോഗത്തോടെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തെക്കുറിച്ചും രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ചര്‍ച്ച നടക്കുമെന്നും മാലിക് പറഞ്ഞു. എന്‍സിപി ദേശീയ എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് ഡല്‍ഹിയില്‍ നടക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sharad pawar opposition meeting ncp non bjp platform rashtra manch

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express